Follow KVARTHA on Google news Follow Us!
ad

മയക്കുമരുന്ന് മാഫിയയുമായി ബന്ധം: കാജല്‍ അഗര്‍വാളിന്റെ മാനേജർ അറസ്റ്റില്‍

മയക്ക് മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് രവി തേജ, പുരി ജഗന്നാഥ്, സുബ്രാം രാജു, ഗായിക ഗീതാ മാധുരിയുടെ ഭര്‍ത്താവ് നന്ദു, താനിഷ്, നവദീപ്, നടി ചാര്‍മി, തുടങ്ങിയവര്‍ പ്രമുഖ താരങ്ങൾ കുടുങ്ങിയ കേസില്‍ പുതിയ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തിയിരിക്കുന്നു. കേസുമായി ബന്ധപ്പെട്ട് തെന്നിന്ത്യൻ താരം കാജല്‍ അഗര്‍വാളിന്റെ മാനേജർ റോണിയെയാണ് സ്പെഷ്യല്‍ ടീം തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. Cinema, Cine Actor, Actress, Drugs, Police, Case, Accused, Arrested, investigation-report, Raid, News, India, Hyderabad
ഹൈദരാബാദ്: (www.kvartha.com 25.07.2017) മയക്ക് മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് രവി തേജ, പുരി ജഗന്നാഥ്, സുബ്രാം രാജു, ഗായിക ഗീതാ മാധുരിയുടെ ഭര്‍ത്താവ് നന്ദു, താനിഷ്, നവദീപ്, നടി ചാര്‍മി തുടങ്ങിയ പ്രമുഖ താരങ്ങൾ കുടുങ്ങിയ കേസില്‍ പുതിയ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തിയിരിക്കുന്നു. കേസുമായി ബന്ധപ്പെട്ട് തെന്നിന്ത്യൻ താരം കാജല്‍ അഗര്‍വാളിന്റെ മാനേജർ റോണിയെയാണ് സ്പെഷ്യല്‍ ടീം തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. 

ഹൈദരാബാദിൽ റോണിയുടെ വസതി എസ്ഐടി ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്തു. മയക്കുമരുന്ന് കടത്ത് ബന്ധമുള്ളവരുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നു. നടി ലവന്യാ ത്രിപാഠി, രാശി ഖന്ന എന്നിവരുടെ മാനേജറായിരുന്നു റോണി. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അപ്രതീക്ഷിതമായിരുന്നു റോണിയുടെ അറസ്റ്റ്.
 
Cinema, Cine Actor, Actress, Drugs, Police, Case, Accused, Arrested, investigation-report, Raid, News, India, Hyderabad

മയക്കുമരുന്ന് പതിവായി ഉപയോഗിച്ചിരുന്ന ഇയാള്‍ മരുന്നു വില്‍പ്പനക്കാരെ പല തവണ വിളിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ഇത് പിന്തുടര്‍ന്നാണ് ഇയാളിലേക്ക് അന്വേഷണം എത്തിയത്. റോണിയെ റിമാന്റ് ചെയ്തതിന് പിന്നാലെ രക്തസാമ്പിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്ക്ക് അയക്കുകയും
ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കാജല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കേസിൽ ഇനിയും കൂടുതൽ പ്രതികൾ ഉൾപെട്ടിട്ടുണ്ടെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു. സിനിമ മേഖലയെ ഉന്നം വെച്ചുള്ള അന്വേഷണം മുറുകുമ്പോൾ പല താരങ്ങളും കേസിൽ അകപ്പെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: In a new twist to the drug scandal in Tollywood, Ronny, the manager of actress Kajal Aggarwal was arrested on Monday by Hyderabad police.

Keywords: Cinema, Cine Actor, Actress, Drugs, Police, Case, Accused, Arrested, investigation-report, Raid, News, India, Hyderabad, Kajal Aggarwal's manager Ronny arrested in drug scandal.