Follow KVARTHA on Google news Follow Us!
ad

ദിലീപിനെതിരെ വ്യാജവാര്‍ത്ത; രൂക്ഷമായി പ്രതികരിച്ച് നടി ജ്യോതികൃഷ്ണ

അടുത്തിടെയായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ രൂKochi, News, Conspiracy, Actress, Cinema, Entertainment, Trending, Kerala,
കൊച്ചി: (www.kvartha.com 25.07.2017) അടുത്തിടെയായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടി ജ്യോതികൃഷ്ണ രംഗത്ത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനാ കുറ്റത്തിന് അറസ്റ്റിലായി ആലുവ സബ് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ താന്‍ പറഞ്ഞുവെന്ന് പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും അദ്ദേഹത്തെക്കുറിച്ച് മോശമായി താന്‍ എവിടെയും സംസാരിച്ചിട്ടില്ലെന്നും ജ്യോതികൃഷ്ണ തുറന്നടിച്ചു.

ജ്യോതികൃഷ്ണയുടെ കുറിപ്പ് ഇങ്ങനെയാണ്;

പ്രിയപ്പെട്ട കൂട്ടുകാരെ, ഇന്നലെ മുതല്‍ എന്റെ വളരെ അടുത്ത സുഹൃത്തുക്കള്‍ എന്നെ വിളിച്ചിട്ട് പറയുകയുണ്ടായി, ഈ അടുത്ത് നടന്ന സിനിമ മേഖലയിലെ പ്രശ്‌നം. അതിനെതിരെ ഞാന്‍ പ്രതികരിച്ചു എന്നും പറഞ്ഞു. യൂട്യൂബില്‍ വളരെ മോശമായി ഒരു വിഡിയോയും വന്നിട്ടുണ്ട് എന്നും.

Jyothi Krishna about dileep arrest and fake video, Kochi, News, Conspiracy, Actress, Cinema, Entertainment, Trending, Kerala

നടിയെ ആക്രമിച്ച സംഭവം നടന്ന ഫെബ്രുവരി മാസത്തില്‍ താന്‍ നന്നായി പ്രതികരിച്ചിരുന്നു എന്നത് സത്യമാണ്.. അതിനു ശേഷം ഒന്നുപോലും ഞാന്‍ പറഞ്ഞിട്ടില്ല. ഇപ്പോള്‍ ആരോപണ വിധേയനായ ഈ നടന്റെ കൂടെ ഞാനും സിനിമ ചെയ്തിട്ടുള്ളതാണ്. ഒരിക്കല്‍പോലും അദ്ദേഹത്തെ മോശമായി ഞാന്‍ എവിടെയും സംസാരിച്ചിട്ടില്ല. ഇത് എന്റെ കൂട്ടുകാരെ അറിയിക്കണം എന്നെനിക്കു തോന്നി..

വെറുതെ ഇരുന്നു പൈസ ഉണ്ടാക്കാന്‍ ആയി യൂട്യൂബില്‍ വീഡിയോ ഇടുന്ന അധഃപതിച്ച, മനുഷ്യരേ പോയി വല്ല ജോലിയും ചെയ്തു ജീവിക്കൂ.. കഷ്ടം.. ഞാനും കണ്ടു ഞാന്‍ പോലും അറിയാത്ത എന്റെ പ്രണയവും മറ്റും യൂട്യൂബില്‍.. ഇനിയെങ്കിലും എന്നെ വെറുതെ വിട്ടേക്ക്.. അപേക്ഷയാണ്...

Also Read:

മെഡിക്കല്‍ ഷോപ്പിലും സ്‌കൂളിലും സൂപ്പര്‍ മാര്‍ക്കറ്റിലും കവര്‍ച്ച; പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Jyothi Krishna about Dileep arrest and fake video, Kochi, News, Conspiracy, Actress, Cinema, Entertainment, Trending, Kerala.