Follow KVARTHA on Google news Follow Us!
ad

ജിയോയുടെ സൗജന്യഫോണ്‍ സാംസങിന് തിരിച്ചടിയാകും

റിലയന്‍സ് ജിയോയുടെ 4ജി ഫീച്ചര്‍ ഫോണ്‍ വരുന്നതോടെ അത് ഏറ്റവും കൂടുതല്‍ തിരിച്ചടിMumbai, News, Business, Automobile, Message, Declaration, National,
മുംബൈ: (www.kvartha.com 22.07.2017) റിലയന്‍സ് ജിയോയുടെ 4ജി ഫീച്ചര്‍ ഫോണ്‍ വരുന്നതോടെ അത് ഏറ്റവും കൂടുതല്‍ തിരിച്ചടിയാകുന്നത് സാംസങിനായിരിക്കുമെന്ന് വിലയിരുത്തല്‍. ഈ മേഖലയില്‍ മികച്ച വിപണി വിഹിതമുള്ള മൈക്രോമാക്‌സ്, ഇന്‍ഡക്‌സ്, ലാവ, കാര്‍ബണ്‍ തുടങ്ങിയ കമ്പനികള്‍ക്കും കനത്ത തിരിച്ചടിയാകുമെന്ന വിലയിരുത്തലുകളും നടക്കുന്നുണ്ട്.

മുംബൈയില്‍ നടന്ന ചടങ്ങില്‍ കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് കഴിഞ്ഞദിവസം ഫോണ്‍ പുറത്തിറക്കിയത്. സൗജന്യമായി നല്‍കുമെന്നാണ് പറയുന്നതെങ്കിലും ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്ന നിലയില്‍ 1500 രൂപ നല്‍കണം. ഇത് മൂന്ന് വര്‍ഷത്തിന് ശേഷം തിരിച്ചു നല്‍കും.

Jio Phone Launch Date, Features, Booking Process, and All Other Questions Answered, Mumbai, News, Business, Automobile, Message, Declaration, National

ഇന്ത്യയിലെ 50 കോടി സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുടെ ജീവിതത്തെ മാറ്റുന്ന വിപ്ലവമാണ് ജിയോ ഫോണെന്ന് അംബാനി പറഞ്ഞിരുന്നു. ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഫ്രീയായി വോയിസ് കോളുകളും മെസേജും ലഭിക്കും. ഓഗസ്റ്റ് 15 മുതല്‍ 153 രൂപയ്ക്ക് ജിയോ ഫോണ്‍ വഴി അണ്‍ലിമിറ്റഡ് ഡേറ്റ നല്‍കും. വോയിസ് റെക്കഗ്‌നിഷന്‍ സിസ്റ്റം വഴി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഫോണില്‍ നിന്ന് 5 ബട്ടന്‍ അമര്‍ത്തിയാല്‍ അപായസന്ദേശം പോകും. ഫോണ്‍ ടി വിയുമായി കണക്ടുചെയ്താല്‍ പരിപാടികള്‍ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.

ജിയോയുടെ ഓഫര്‍ വന്നതോടെ പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി സമാനമായ വിലക്കിഴിവുകളുമായി മറ്റു കമ്പനികളും രംഗത്തുവന്നേക്കാം.

ടെലികോം കമ്പനികളുമായി സഹകരിച്ചായിരിക്കും പുതിയ ഓഫര്‍ പ്രഖ്യാപിക്കുക. ജിയോ പുറത്തിറക്കുന്ന ഫോണില്‍ ഒരു സിം മാത്രമായിരിക്കും ഉപയോഗിക്കാന്‍ കഴിയുക. സിം മാറ്റാന്‍ കഴിയാത്ത തരത്തിലായിരിക്കും ഫോണ്‍ പുറത്തിറക്കുക. അതിനാല്‍ തന്നെ മറ്റ് കമ്പനികളിലേയ്ക്ക് മാറാന്‍ കഴിയുകയുമില്ല.

Also Read:
പോലീസ് സ്‌റ്റേഷന് സമീപമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Jio Phone Launch Date, Features, Booking Process, and All Other Questions Answered, Mumbai, News, Business, Automobile, Message, Declaration, National.