Follow KVARTHA on Google news Follow Us!
ad

ലാലിന്റെ മകന്‍ ജീന്‍ പോളും സംഘവും പോലീസ് വലയില്‍, സിനിമാ രംഗത്ത് അമ്പരപ്പ്

നടിയെ ലൈംഗികച്ചുവയുള്ള സംസാരത്തിലൂടെ അപമാനിച്ചുവെന്ന പരാതിയില്‍ പ്രThiruvananthapuram, News, Complaint, Case, Cinema, Entertainment, Kerala, Trending,
തിരുവനന്തപുരം: (www.kvartha.com 25.07.2017) നടിയെ ലൈംഗികച്ചുവയുള്ള സംസാരത്തിലൂടെ അപമാനിച്ചുവെന്ന പരാതിയില്‍ പ്രതികളായ യുവ സംവിധാകനെയും നടന്മാരെയും അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ പോലീസ് തീരുമാനമെടുത്തില്ല. അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നാണ് സൂചന. അത് എപ്പോള്‍ വേണമെന്നതിലാണ് തീരുമാനമാകാത്തത്. നടനും സംവിധായകനുമായ ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാല്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേയാണ് നടിയുടെ പരാതി.

ലാലുമായി നടി വ്യക്തിപരമായി നല്ല ബന്ധത്തിലായിരിക്കെ ഇപ്പോള്‍ ഇത്തരമൊരു പരാതി ഉണ്ടായത് മലയാള സിനിമാ ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. പള്‍സര്‍ സുനിയുടെ ആക്രമണത്തിനു ശേഷം വഴിയില്‍ ഇറക്കിവിട്ടപ്പോള്‍ നടി എത്തിയത് ലാലിന്റെ വീട്ടിലായിരുന്നു. ലാലാണ് മറ്റുള്ളവരെ വിളിച്ചു പറഞ്ഞതും പ്രതിഷേധയോഗം ഉള്‍പ്പെടെ സംഘടിപ്പിക്കാന്‍ മുന്നില്‍ നിന്നതും.

Jean Paul Lal and co accused in Police net, Thiruvananthapuram, News, Complaint, Case, Cinema, Entertainment, Kerala, Trending

ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നും സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നുമാണ് നടിയുടെ പരാതി. കൊച്ചി പനങ്ങാട് പോലീസാണ് കേസെടുത്തിരിക്കുന്നത്. നടന്‍ ശ്രീനാഥ് ഭാസി, അനൂപ്, അനിരുദ്ധ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഹണി ബി2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ 2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഇത്തരം സംഭവങ്ങള്‍ ഇനിയും സിനിമാ മേഖലയിലെ ഒരു സ്ത്രീക്കും ഉണ്ടാകരുതെന്ന നിര്‍ബന്ധംകൊണ്ടാണ് നടി ഇപ്പോള്‍ പരാതി കൊടുക്കാന്‍ തയ്യാറായതെന്നാണ് വിവരം.

വിമന്‍ കളക്ടീവ് ഇന്‍ സിനിമയുടെ കൂടി ഇടപെടലിനെത്തുടര്‍ന്നാണ് തീരുമാനം. സിനിമാ രംഗത്ത് സ്ത്രീകളെ ചൂഷണ മുക്തരാക്കാനുള്ള കളക്ടീവിന്റെ ശ്രമങ്ങളുടെ ഭാഗമായി ഇത്തരം കൂടുതല്‍ ഇടപെടലുകള്‍ ഉണ്ടാകുമെന്നും അറിയുന്നു. ഏതെങ്കിലും വിധത്തിലുള്ള ബുദ്ധിമുട്ടുകളോ മോശം പെരുമാറ്റമോ നേരിടേണ്ടി വന്നിട്ടുള്ളവര്‍ അറിയിക്കണമെന്നും നിയമപരമായ സഹായം ഉള്‍പ്പെടെ നല്‍കുമെന്നും കളക്ടീവ് സിനിമാ രംഗത്തെ മുഴുവന്‍ സ്ത്രീകളെയും അറിയിച്ചുകൊണ്ടിരിക്കുകയാണ്. നടിമാരുടെ മാത്രമല്ല, സിനിമാ രംഗത്തെ മുഴുവന്‍ സ്ത്രീകളുടെയും സംഘടനയായാണ് കളക്ടീവ് പ്രവര്‍ത്തിക്കാനുദ്ദേശിക്കുന്നത്.

അതിനിടെ, നടിയുടെ കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് ജാമ്യം നല്‍കാതെതന്നെ എത്രയും വേഗം കുറ്റപത്രം കൊടുക്കാനാണ് അന്വേഷണ സംഘം ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ വൈകില്ലെന്നാണ് വിവരം.

Also Read:
വനസംരക്ഷണ ജീവനക്കാര്‍ പ്രത്യക്ഷ സമരത്തിലേക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Jean Paul Lal and co accused in Police net, Thiruvananthapuram, News, Complaint, Case, Cinema, Entertainment, Kerala, Trending.