Follow KVARTHA on Google news Follow Us!
ad

ദാഇഷ് തലവൻ അബുബക്കര്‍ അല്‍ ബാഗ്​ദാദി കൊല്ലപ്പെട്ടതായി വിശ്വസിക്കില്ലെന്ന് അമേരിക്കൻ പ്രതിരോധ വകുപ്പ്

ദാഇഷ് ​ തലവന്‍ അബുബക്കര്‍ അല്‍ ബാഗ്​ദാദി മരിച്ചിട്ടില്ലെന്ന് അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ തലവന്‍ ജിം ​മാറ്റിസ്​. America, Terrorism, Terrorists, Leader, Killed, Russia, Army Attack, Death, Report, News, World
വാഷിങ്​ടണ്‍: (www.kvartha.com 22.07.2017) ദാഇഷ് ​ തലവന്‍ അബുബക്കര്‍ അല്‍ ബാഗ്​ദാദി മരിച്ചിട്ടില്ലെന്ന് അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ തലവന്‍ ജിം ​മാറ്റിസ്​.
'ബാഗ്​ദാദി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ​ വിശ്വസിക്കുന്നു. അമേരിക്ക നടത്തിയ ആക്രമണത്തില്‍ ബാഗ്​ദാദി കൊല്ലപ്പെട്ടുവെന്ന് ​ മനസിലാക്കുന്നതു​വരെ അയാള്‍ ജീവിച്ചിരിക്കുന്നുവെന്ന്​ വിശ്വസിക്കുന്നതായി' മാറ്റിസ്​ പറഞ്ഞു.

സിറിയയില്‍ നിന്നുള്ള ദാഇഷ് നേതാക്കൾ ബ്രിട്ടനില്‍ നിന്നുള്ള മനുഷ്യാവകാശ സംഘടനയായ സിറിയന്‍ ഒബ്​സര്‍വേറ്ററിക്ക് ബാഗ്ദാദി കൊല്ലപ്പെട്ടതായുള്ള വിവരം കൈമാറിയതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബാഗ്​ദാദി കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച്‌​ വരികയാണെന്ന്​ റഷ്യന്‍ സൈന്യവും പ്രതികരിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ബാഗ്​ദാദിയുടെ മരണത്തെ കുറിച്ച്‌​ അമേരിക്കന്‍ പ്രതിരോധ വകുപ്പ്​ മേധാവിയുടെ പ്രതികരണം പുറത്ത്​ വരുന്നത്​.
 
America, Terrorism, Terrorists, Leader, Killed, Russia, Army Attack, Death, Report, News, World

25 മില്യണ്‍ ഡോളറാണ്​ അമേരിക്ക ബാഗ്​ദാദിയുടെ തലക്ക്​ വിലയിട്ടിരുന്നത്​. അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ബാഗ്​ദാദി കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ടു എന്ന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിക്കാൻ അമേരിക്കയ്‌ക്കോ സഖ്യരാജ്യങ്ങള്‍ക്കോ ഇതുവരെ സാധിച്ചിട്ടില്ല.


Summary: Defence Secretary Jim Mattis said on Friday that he believed the leader of the Islamic State, Abu Bakr al-Baghdadi, was still alive.

Keywords: America, Terrorism, Terrorists, Leader, Killed, Russia, Army Attack, Death, Report, News, World