Follow KVARTHA on Google news Follow Us!
ad

മെട്രോ സ്‌റ്റേഷനിലെ ഇരുമ്പ് റാഡ് മോഷണം; രണ്ട് പേര്‍ പിടിയില്‍

മെട്രോ സ്റ്റേഷനിലെ ഇരുമ്പ് റാഡുകള്‍ മോഷ്ടിച്ച രണ്ട് പേർ പോലീസ് പിടിയിലായി. Kochi Metro, Kerala, Aluva, Tamilnadu, Accused, Arrested, Police, News, Robbery, Rent, Building, Construction, Bangal
ആലുവ: (www.kvartha.com 22.07.2017) മെട്രോ സ്‌റ്റേഷനിലെ ഇരുമ്പ് റാഡുകള്‍ മോഷ്ടിച്ച രണ്ട് പേര്‍ പോലീസ് പിടിയിലായി. തമിഴ്‌നാട് തിരുവണ്ണാമല ജില്ലയിലെ പിയല്‍ തണ്ട ഒന്നാം തെരുവില്‍ രാജേന്ദ്രന്‍ (30), വെസ്റ്റ് ബംഗാള്‍ ജയ്പാല്‍ ഗുഡി ജില്ലയില്‍ ബീര്‍പ്പട ഭാഗത്ത് സുജര്‍ലാമ (43) എന്നിവരാണ് ആലുവ പോലീസിന്റെ പിടിയിലായത്. കൂട്ടത്തിലെ മറ്റൊരു പ്രതി ഒളിവിലാണ്.

മെട്രോ കരാര്‍ കമ്പനി സ്‌കൈ ബ്രിഡ്ജ് പൈലിംഗിനായി വാടകക്ക് എടുത്തിരുന്ന ട്രാക്റ്ററില്‍ ഘടിപ്പിച്ചിരുന്ന 9,600 രൂപയുടെ എട്ട് റാഡുകളാണു പ്രതികള്‍ മോഷ്ടിച്ചത്. മോഷ്ടിച്ച റഡാറുകള്‍ വൈറ്റിലയിലെ മറ്റൊരു കെട്ടിട നിര്‍മാണ സ്ഥലത്ത് കൊണ്ടുപോയി വില്‍ക്കുകയായിരുന്നു. മൂന്നാമത്തെ പ്രതിക്കായി പോലീസ് അന്വേഷണം നടത്തുകയാണ്.

കരാര്‍ കമ്പനിയില്‍ സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്ന രാജേന്ദ്രന്റെ സഹായത്തോടെയാണ് പ്രതികള്‍ മോഷണം നടത്തിയത്.

Kochi Metro, Kerala, Aluva, Tamilnadu, Accused, Arrested, Police, News, Robbery, Rent, Building, Construction, Bangal

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi Metro, Kerala, Aluva, Tamilnadu, Accused, Arrested, Police, News, Robbery, Rent, Building, Construction, Bangal