Follow KVARTHA on Google news Follow Us!
ad

വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ വിന്‍സെന്റ് എം എല്‍ എ അറസ്റ്റില്‍

വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ കോവളം എംഎല്‍എ എം.വിന്‍സെന്റിനെ പോലീസ് Thiruvananthapuram, News, Police, Bail, Court, Resignation, House Wife, Phone call, Complaint, Politics, Kerala,
തിരുവനന്തപുരം: (www.kvartha.com 22.07.2017) വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ കോവളം എംഎല്‍എ എം.വിന്‍സെന്റിനെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ നാലു മണിവരെ ചോദ്യം ചെയ്ത ശേഷമാണ് വിന്‍സെന്റിനെ അറസ്റ്റു ചെയ്തത്. അന്വേഷണ ചുമതല വഹിക്കുന്ന കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അജിതാബീഗത്തിന്റെ സാന്നിധ്യത്തില്‍ നെയ്യാറ്റിന്‍കര ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എം.എല്‍.എ ഹോസ്റ്റലില്‍ വച്ച് വിന്‍സെന്റിനെ ചോദ്യം ചെയ്തത്. ഉന്നത പോലീസുദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

നാലു മണിയോടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ അന്വേഷണം സംഘം വിന്‍സെന്റിനെ പോലീസ് ആസ്ഥാനത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എം.എല്‍.എയ്‌ക്കെതിരായി വീട്ടമ്മ നല്‍കിയിട്ടുള്ള മൊഴിയില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ പോലീസ് പരിശോധിക്കുകയും അതിനാവശ്യമായ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.

Immoral assault allegation: MLA M Vincent arrested, Thiruvananthapuram, News, Police, Bail, Court, Resignation, House Wife, Phone call, Complaint, Politics, Kerala.

നേരത്തെ ചോദ്യം ചെയ്യാന്‍ ഇദ്ദേഹത്തെ മറ്റൊരു കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. അതേസമയം, വിന്‍സെന്റ് മുന്‍കൂര്‍ ജാമ്യം തേടി തിരുവനന്തപുരം ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ജനപ്രതിനിധി ആയതിനാല്‍ സ്പീക്കറുടെ അനുമതിയോടെ മാത്രമേ അറസ്റ്റ് ചെയ്യാനാകുമായിരുന്നുള്ളൂ.
പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍. മാസങ്ങളായി ഇവര്‍ ഫോണില്‍ സംസാരിച്ചിരുന്നുവെന്നതിന്റെ തെളിവുകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. അഞ്ചുമാസത്തിനിടെ 900 തവണയാണ് എം എല്‍ എ യുവതിയുടെ ഫോണിലേക്ക് വിളിച്ചത്. വീട്ടില്‍ വെച്ചും കടയില്‍ വെച്ചും നിരവധി തവണ പീഡിപ്പിച്ചുവെന്നുകാട്ടിയും യുവതി പരാതി നല്‍കിയിരുന്നു. ഭര്‍ത്താവും മകനും വീട്ടിലില്ലാത്ത അവസരത്തില്‍ ബലാത്ക്കാരമായി പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

അതേസമയം എം.വിന്‍സന്റിനെ ചോദ്യം ചെയ്യാമെന്ന് സ്പീക്കറുടെ ഓഫീസ് പോലീസിനെ അറിയിച്ചിരുന്നു. സ്പീക്കറുടെ പ്രത്യേക അനുമതി ഇതിന് ആവശ്യമില്ല. കേസിന് ആവശ്യമായ ഏതു നടപടിയും പോലീസിനു സ്വീകരിക്കാമെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു. അതിനിടെ, കേസില്‍ വിന്‍സെന്റ് തെറ്റുകാരനാണെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് വനിതാ നേതാക്കളായ ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും ആവശ്യപ്പെട്ടു.

എംഎല്‍എ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണു ഭാര്യ ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന ഗൃഹനാഥന്റെ പരാതിയിലാണു കേസ്. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് എംഎല്‍എക്കെതിരെ ആദ്യം കേസെടുത്തത്. പിന്നീട് 51കാരിയായ വീട്ടമ്മയുടെ രഹസ്യമൊഴിയെടുത്തു. അതിനിടെ, കേസുമായി ബന്ധപ്പെട്ട് എംഎല്‍എ വീട്ടമ്മയുടെ ബന്ധുവിനെ സ്വാധീനിക്കാന്‍ നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായിട്ടുണ്ട്.

തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന കേസിനു പിന്നിലെ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എം.വിന്‍സന്റ് എംഎല്‍എ ഡിജിപിക്കു പരാതി നല്‍കിയിരുന്നു.

Also Read:
സ്‌കൂള്‍ പ്രവേശനത്തിന്റെ പേരില്‍ പണപ്പിരിവ്; ഡിഡിഇ സ്‌കൂളിലെത്തി അന്വേഷണം നടത്തി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Immoral assault allegation: MLA M Vincent arrested, Thiruvananthapuram, News, Police, Bail, Court, Resignation, House Wife, Phone call, Complaint, Politics, Kerala.