Follow KVARTHA on Google news Follow Us!
ad

വ്യാജമദ്യ ദുരന്തത്തില്‍ രണ്ട് പേര്‍ മരിച്ചു; അഞ്ച് പേര്‍ ഗുരുതരാവസ്ഥയില്‍

കോഴിക്കോട് വ്യാജമദ്യ ദുരന്തത്തില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേരുടെ നില ഗുരതരാവസ്ഥയില്‍. കുന്ദമംഗലത്തിനടുത്ത് മലയമ്മയില്‍ ശനിയാഴ്ച Kozhikode, Death, Medical College, hospital, News, Kerala, Spirit.
കുന്ദമംഗലം: (www.kvartha.com 22/07/2017) കോഴിക്കോട് വ്യാജമദ്യ ദുരന്തത്തില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേരുടെ നില ഗുരതരാവസ്ഥയില്‍. കുന്ദമംഗലത്തിനടുത്ത് മലയമ്മയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. ചാത്തമംഗലം സ്വദേശി ബാലനാണ് (54)മരിച്ചത്. ബാലനൊപ്പം മദ്യപിച്ച സന്ദീപ്, ഹരിദാസ്, തൊമ്മന്‍, സുരേഷ്, ചേക്കുട്ടി എന്നിവരാണ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ സന്ദീപ്, ചേക്കുട്ടി എന്നിവരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.ആശുപത്രിയില്‍ ഉപയോഗിക്കുന്ന സ്പിരിറ്റ് മദ്യത്തില്‍ ചേര്‍ത്ത് കഴിച്ചതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.

Kozhikode, Death, Medical College, hospital, News, Kerala, Spirit, Illicit liquor in Kozhikode; leave two dead.

കിണറു പണിക്കാരായ ഇവര്‍ ജോലിക്കിടയിലാണ് മദ്യം കഴിച്ചതെന്നാണ് അറിയുന്നത്. മദ്യം കഴിച്ച് അധികം വൈകാതെ കുഴഞ്ഞു വീണ മൂവരേയും കോഴിക്കോട് മെഡി.കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ബാലന്‍ മരണപ്പെടുകയായിരുന്നു. സന്ദീപ് സ്വകാര്യ ആശുപത്രി ജീവനക്കാരനാണ്. ഇയാള്‍ കൊണ്ടു വന്ന സ്പിരിറ്റ് ഉപയോഗിച്ചതാണ് ദുരന്തത്തിന് കാരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kozhikode, Death, Medical College, hospital, News, Kerala, Spirit,  Illicit liquor in Kozhikode; leave two dead.