Follow KVARTHA on Google news Follow Us!
ad

വീട്ടമ്മയെ പീഡിപ്പിച്ച കേസ്; വിന്‍സെന്റ് എം എല്‍ എയുടെ ജാമ്യാപേക്ഷ തള്ളി, ഒരു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

51കാരിയായ വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ കോവളം എംഎല്‍എThiruvananthapuram, News, Bail plea, Police, House Wife, Remanded, Report, Kerala
തിരുവനന്തപുരം: (www.kvartha.com 25.07.2017) 51കാരിയായ വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ കോവളം എംഎല്‍എ എം.വിന്‍സന്റിന്റെ ജാമ്യാപേക്ഷ നെയ്യാറ്റിന്‍കര മജിസ്‌ട്രേട്ട് കോടതി തള്ളി. ബുധനാഴ്ച വൈകിട്ടു നാലുമണിവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അഞ്ചുദിവസം കസ്റ്റഡിയില്‍ വേണമെന്നാണു പോലീസ് ആവശ്യപ്പെട്ടിരുന്നത്. കേസ് തിങ്കളാഴ്ച പരിഗണിച്ചപ്പോള്‍ എംഎല്‍എയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ പോലീസ് ലഭ്യമാക്കിയിട്ടില്ലെന്നു പ്രതിഭാഗം കോടതിയെ അറിയിച്ചു. എന്തുകൊണ്ടു രേഖകള്‍ ഹാജരാക്കിയില്ലെന്നു ചോദിച്ച കോടതി അതു നല്‍കണമെന്ന് നിര്‍ദേശിച്ചു. തുടര്‍ന്നാണു കേസ് ചൊവ്വാഴ്ചയിലേക്കു മാറ്റിയത്.

Harassment case: Vincent sent to one-day police custody, Thiruvananthapuram, News, Bail plea, Police, House Wife, Remanded, Report, Kerala

വിന്‍സന്റിനു ജാമ്യം അനുവദിക്കരുതെന്നു പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. വീട്ടമ്മയുടെ കടയിലും വീട്ടിലും പോയി എംഎല്‍എ ലൈംഗികാതിക്രമത്തിനു ശ്രമിച്ചുവെന്നു പറയുന്ന റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രതിക്കു ജാമ്യം നല്‍കിയാല്‍ സാക്ഷികളെയും മറ്റും സ്വാധീനിച്ചു കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് വിന്‍സെന്റിന്റെ അഭിഭാഷകന്‍ വാദിച്ചത്. പരാതിക്കാരിയായ വീട്ടമ്മ വിന്‍സെന്റിനെ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകളും പ്രതിഭാഗം ഹാജരാക്കി.

Also Read:
കേന്ദ്രസര്‍വ്വകലാശാലയിലെ അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളെ ദുരുദ്വേശത്തോടെ നോക്കുന്നു; 15 വിദ്യാര്‍ത്ഥിനികള്‍ വി സിക്ക് പരാതി നല്‍കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Harassment case: Vincent sent to one-day police custody, Thiruvananthapuram, News, Bail plea, Police, House Wife, Remanded, Report, Kerala.