Follow KVARTHA on Google news Follow Us!
ad

ജിഎസ്​ടി: വിപണിയില്‍ ഭക്ഷ്യവസ്​തുക്കള്‍ക്കും മരുന്നിനും ക്ഷാമം

രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്ക്കരണമായ ച​ര​ക്ക്​ സേ​വ​ന നി​കു​തി നടപ്പിലാക്കിയിട്ടും പ്രതിസന്ധികൾ മാറാതെ ​ ഇന്ത്യൻ വിപണി. GST, India, National, Kerala, Food, Tax&Savings, Business, Electronics Products, Tablet, Vegetable, News,കേരള വാര്‍ത്ത, Central Government
കൊ​ച്ചി: (www.kvartha.com 25.07.2017) രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്ക്കരണമായ ച​ര​ക്ക്​ സേ​വ​ന നി​കു​തി നടപ്പിലാക്കിയിട്ടും പ്രതിസന്ധികൾ മാറാതെ ​ ഇന്ത്യൻ വിപണി. ജിഎസ്‌ടിയെക്കുറിച്ചുള്ള അ​വ്യ​ക്​​ത​ത നിലനിൽക്കുന്നതിനാൽ വി​ത​ര​ണ​ക്കാ​രും വ്യാ​പാ​രി​ക​ളും ച​ര​ക്കെ​ടു​ക്കാ​ന്‍ തയ്യാറാകുന്നില്ല. ഇതുമൂലം വി​പ​ണി​യി​ല്‍ ഭ​ക്ഷ്യ​വ​സ്തുക്കൾക്കും മ​രു​ന്നി​നും ക്ഷാ​മം അ​നു​ഭ​വ​പ്പെ​ട്ടു​​തു​ട​ങ്ങി.

ജിഎ​സ്ടി നി​ല​വി​ല്‍​വ​ന്ന്​ ഒരു മാസമാകാനായിട്ടും പു​തി​യ നി​കു​തി​ഘ​ട​ന​യി​ലേ​ക്കു​ള്ള വി​പ​ണി​യു​ടെ മാ​റ്റം പൂ​ര്‍​ണ​മാ​കാ​ത്ത​ത് ഉ​ല്‍​പ​ന്ന​ക്ഷാ​മ​ത്തി​ന്​ കാ​ര​ണമാകുന്നു. മരുന്നും ഭക്ഷണസാധനങ്ങളും കൂടാതെ സിമെന്റ്, ജീ​വ​ന്‍​ര​ക്ഷാ ഒൗ​ഷ​ധ​ങ്ങ​ള്‍, ഇ​ല​ക്​​ട്രി​ക്ക​ല്‍ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍, ബി​സ്​​ക​റ്റു​ക​ള്‍, കു​ട്ടി​ക​ള്‍​ക്കു​ള്ള ആ​ഹാ​ര​പ​ദാ​ര്‍​ഥ​ങ്ങ​ള്‍, ചി​ല പ്ര​മു​ഖ ബ്രാ​ന്‍​ഡു​ക​ളു​ടെ തേ​യി​ല​ക​ള്‍, പു​റ​ത്തു​നി​ന്നു​വ​രു​ന്ന പ​ലച​ര​ക്ക്​ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍, നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ള്‍ എ​ന്നി​വ​യ്ക്കും ​​ ക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്.

GST, India, National, Kerala, Food, Tax&Savings, Business, Electronics Products, Tablet, Vegetable, News,കേരള വാര്‍ത്ത, Central Government

ജിഎ​സ്ടിയെ സംബന്ധിച്ച് വ്യാ​പാ​രി​ക​ൾക്കും പൊതുജനങ്ങൾക്കും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. അവ ദൂ​രീ​ക​രി​ക്കാ​ന്‍ കൃത്യമായൊരു പൊ​തു​സം​വി​ധാ​നം ഇ​ല്ലാ​ത്ത​താ​ണ്​ പ്ര​ശ്​​ന​ങ്ങ​ള്‍​ക്ക്​ കാ​ര​ണ​മെ​ന്ന്​ കേ​ര​ള ചേം​ബ​ര്‍ ഒാ​ഫ്​ കോ​മേ​ഴ്​​സ്​ ആ​ന്‍​ഡ്​​ ഇ​ന്‍​ഡ​സ്​​ട്രി വൈ​സ്​ ചെ​യ​ര്‍​മാ​ന്‍ ആ​ന്‍​റ​ണി കൊ​ട്ടാ​രം പ​റ​ഞ്ഞു. ജൂ​ണ്‍ പ​കു​തി മു​ത​ല്‍​ത​ന്നെ പ​ല വ്യാ​പാ​രി​ക​ളും പു​തു​താ​യി സാ​ധ​ന​ങ്ങ​ള്‍ എ​ടു​ക്കു​ന്ന​ത്​ നി​ര്‍​ത്തി​യി​രു​ന്നു. ഉ​ണ്ടാ​യി​രു​ന്ന സ്​​റ്റോ​ക്കും തീ​ര്‍​ന്ന​തോ​ടെ​യാ​ണ്​ ചി​ല ഉ​ല്‍​പ​ന്ന​ങ്ങ​ള്‍​ കി​ട്ടാ​നി​ല്ലാ​ത്ത അ​വ​സ്​​ഥ ഉ​ട​ലെ​ടു​ത്ത​ത്. മ​രു​ന്നി​ന്റെയും സി​മ​ന്‍​റി​ന്റെയും നി​കു​തി​ഘ​ട​ന പൂ​ര്‍​ണ​മാ​യി മാ​റി​യ​ത്​​ വി​ല്‍​പ​ന​ക്ക്​ തി​രി​ച്ച​ടി​യാ​യി.

വാ​ള​യാ​ര്‍ വ​ഴി​യു​ള്ള ച​ര​ക്ക്​ വ​ര​വ്​ മൂ​ന്നി​ലൊ​ന്നാ​യി കു​റ​ഞ്ഞു. ആ​യി​ര​ക്ക​ണ​ക്കി​ന്​ വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളു​ടെ സോ​ഫ്​​റ്റ്​​വെ​യ​റു​ക​ള്‍ പു​തി​യ നി​കു​തി​ഘ​ട​ന​ക്ക്​ അ​നു​സൃ​ത​മാ​യി ഒ​രേ​സ​മ​യം​ ന​വീ​ക​രി​ക്കേ​ണ്ടി​ വ​ന്ന​ത്​ ജിഎ​സ്ടി​യി​ലേ​ക്കു​ള്ള മാ​റ്റ​ത്തി​ന്​ തടസ്സമായി. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍​ക്ക്​ ദൗ​ര്‍​ല​ഭ്യം നേ​രി​ടു​മെ​ന്നാ​ണ്​ വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്ന​ത്. ജിഎസ്ടി സംബന്ധിച്ച ഒരു പൊതു ബോധവത്കരണം രാജ്യത്ത് ആവശ്യമാണ്. സാധാരണക്കാരന് ഉൾകൊള്ളുന്ന ആശയ വിനിമയ സാധ്യതകൾ ഇതിനായി നടപ്പിലാക്കണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: GST, India, National, Kerala, Food, Tax&Savings, Business, Electronics Products, Tablet, Vegetable, News, Central Government,  GST: Famine for food and medicines in the market.