Follow KVARTHA on Google news Follow Us!
ad

അയല്‍വാസിയായ കാമുകന്‍ പെട്രോളൊഴിച്ച് കത്തിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി

പ്രണയം നിരസിച്ചതിന് അയല്‍വാസിയായ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയതിനെത്തുടര്‍ന്ന് ഗുരുതരമായി Petrol, Girl, Death, Pathanamthitta, Youth, hospital, Police, Medical College, Arrest, Case, News, Kerala.
പത്തനംതിട്ട: (www.kvartha.com 22/07/2017) പ്രണയം നിരസിച്ചതിന് അയല്‍വാസിയായ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയതിനെത്തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയിലാണ് മരണം. പത്തനംതിട്ട പോലീസ് കോയമ്പത്തൂരിലെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പത്തനംതിട്ടയിലേക്ക് കൊണ്ടുവരും. പെണ്‍കുട്ടിയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. പൊള്ളലിന്  വിദഗ്ദ ചികിത്സ നല്‍കുന്നതിന് വേണ്ടിയാണ് കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കാമുകന്‍ കടമ്മനിട്ട തെക്കുംപറമ്പില്‍ സജിലിനെ (20) നേരത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇനി അത് കൊലക്കുറ്റത്തിനുള്ള കേസായി മാറ്റും.

ജൂലായ് 14ന് വൈകിട്ട് ആറരയോടെയാണ് പെണ്‍കുട്ടിയെ സജില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. ഇയാളുടെ വീട്ടില്‍ നിന്ന് ഒന്നര കിലോമീറ്ററോളം അകലെയാണ് പെണ്‍കുട്ടിയുടെ വീട്. പെണ്‍കുട്ടിയുടെ അപ്പൂപ്പനും ചിറ്റപ്പനുമാണ് അവിടെ താമസിക്കുന്നത്. രണ്ടു വീടിനപ്പുറമാണ് പെണ്‍കുട്ടി മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം കഴിയുന്നത്. ആ വീട്ടിലായിരുന്ന പെണ്‍കുട്ടിയെ സജില്‍ അപ്പൂപ്പന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇരുവരും വഴക്കിട്ട ശേഷം സജില്‍ പുറത്തേക്കു പോയി. പിന്നീട് ഒരു കുപ്പിയില്‍ പെട്രോളുമായി വന്ന് വീടിനകത്തും പെണ്‍കുട്ടിയുടെ ദേഹത്തും ഒഴിച്ചു.

Petrol, Girl, Death, Pathanamthitta, Youth, hospital, Police, Medical College, Arrest, Case, News, Kerala.

സജിലിന്റെ ദേഹത്തും പെട്രോള്‍ വീണു. തീ കൊളുത്തിയതോടെ പെണ്‍കുട്ടി അലറി വിളിച്ച് മുറിയിലൂടെ പിന്നിലേക്കോടി. ഈ സമയം സജിലിന്റെ ദേഹത്തും തീപിടിച്ചു. ഇയാള്‍ വീട്ടുമുറ്റത്തെ വാഴകള്‍ക്കിടയില്‍ കിടന്നുരുണ്ട് തീയണച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇരുവരും ഏറെനാള്‍ പ്രണയത്തിലായിരുന്നു. അടുത്തകാലത്തായി പെണ്‍കുട്ടി മറ്റൊരാളുമായി അടുപ്പത്തിലാണെന്ന സംശയത്തിലാണ് യുവാവ് കൃത്യം ചെയ്തത്. യുവാവിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Petrol, Girl, Death, Pathanamthitta, Youth, Hospital, Police, Medical College, Arrest, Case, News, Kerala,  Girl dies in hospital  after fire attack .