Follow KVARTHA on Google news Follow Us!
ad

പീഡനത്തെത്തുടർന്ന് പതിനാലുകാരി മരിച്ച കേസ്: പ്രതിയുടെ വീടിന്‌ അജ്ഞാതർ തീയിട്ടു

ലൈംഗിക പീഡനത്തെത്തുടർന്ന് പതിന്നാലുകാരി മരിച്ച കേസിലെ പ്രതിയുടെ വീടിന് അജ്ഞാതർ തീയിട്ടു. Kerala, Molestation attempt, Girl, Women, Case, Punishment, Remanded, Fire, Home, Complaint, Suicide, Accused, Police, News
ശാസ്താംകോട്ട: (www.kvartha.com 25.07.2017) ലൈംഗിക പീഡനത്തെത്തുടർന്ന് പതിനാലുകാരി മരിച്ച കേസിലെ പ്രതിയുടെ വീടിന് അജ്ഞാതർ തീയിട്ടു. കേസിലെ ഒന്നാംപ്രതി മൈനാഗപ്പള്ളി ഇടവനശ്ശേരി വല്യത്ത് പടിഞ്ഞാറ്റതിൽ റംസീനയുടെ വീടിനുനേരെയാണ് ആക്രമണം നടന്നത്. ഊണുമേശ, ഫ്രിഡ്‌ജ്‌, ടിവി, ഷോക്കേസ്‌, ജനാലകൾ, കതകുകൾ, വീട്ടുപകരണങ്ങൾ എന്നിവ പൂർണ്ണമായും കത്തിനശിച്ചു. അടുക്കളയോട്‌ ചേർന്നുള്ള മുറിയിൽ വച്ചിരുന്ന ബൈക്ക് പൂർണമായി കത്തിനശിച്ചു. ഹാൾ, അടുക്കള, വർക്ക് ഏരിയ എന്നിവിടങ്ങളിലാണ് തീപിടിച്ചത്. കിടപ്പുമുറിയിലേക്ക് തീപടരാതിരുന്നത് ദുരന്തം ഒഴിവായി. മണ്ണെണ്ണ ഒഴിച്ചാണ് കത്തിച്ചിരിക്കുന്നത്.

2017 ഏപ്രിൽ നാലിന് ലൈംഗിക പീഡനത്തിനിരയായ വിദ്യാര്‍ത്ഥി മനോവിഷമം മൂലം തൂങ്ങിമരിക്കുകയായിരുന്നു. ഏർവാടിയിലെ പള്ളിയിലേക്കെന്ന്‌ വിശ്വസിപ്പിച്ച് കുട്ടിയെ റംസീന ലോഡ്ജിൽ എത്തിച്ച് പലർക്കായി കാഴ്ചവയ്ക്കുകയായിരുന്നു. ഏർവാടിയിൽനിന്ന്‌ തിരിച്ചെത്തിയശേഷമാണ് കുട്ടി ആത്മഹത്യ ചെയ്തത്. ഇത്തരത്തിൽ കുട്ടിയുടെ സഹോദരിയായ പത്തൊൻപതുകാരിയെയും ഏർവാടിയിലെത്തിച്ച് ലൈംഗികചൂഷണത്തിന് വിധേയമാക്കിയിരുന്നു. ഈ യുവതിയിപ്പോൾ മഹിളാമന്ദിരത്തിലാണ്. രണ്ട് കേസുകളിലുമായി കുട്ടികളുടെ ബന്ധു ഉൾപ്പെടെ 14 പ്രതികളാണുള്ളത്. റംസീനയാണ് രണ്ടിലും ഒന്നാംപ്രതി.

Kerala, Molestation attempt, Girl, Women, Case, Punishment, Remanded, Fire, Home, Complaint, Suicide, Accused, Police, News

ഈ കേസുകളിൽ കഴിഞ്ഞദിവസം റംസീനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് ഇടവനശ്ശേരിയിലെ വീട്ടിലെത്തിയ ഇവർക്കെതിരെ ഇതറിഞ്ഞ് ഇരുനൂറോളം വരുന്ന നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇവരെ ശാസ്താംകോട്ട എസ്ഐ ആർ രാജീവും വാർഡ് അംഗം ജലജയും ചേർന്ന്   വീട്ടിലേക്കയക്കുകയായിരുന്നു. ഇതിനിടയിലാണ് വീടിനുനേരേ ആക്രമണം നടന്നത്.

റംസീനയുടെ ഭർത്താവ് മുജീബ് ഞായറാഴ്ച വൈകീട്ട് ഏഴിന് വീട്ടിലെത്തിയപ്പോഴാണ് തീപിടിച്ച വിവരം അറിഞ്ഞതെന്നാണ് പോലീസിന് നൽകിയിരിക്കുന്ന മൊഴി. എന്നാൽ രാത്രി പത്തരയോടെയാണ് ശാസ്താംകോട്ട പോലീസിൽ ഇയാൾ പരാതിനൽകിയത്. സംഭവത്തിൽ ദുരൂഹതയുള്ളതായി പോലീസ് സംശയിക്കുന്നു. വിരലടയാളവിദഗ്ധരും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Molestation attempt, Girl, Women, Case, Punishment, Remanded, Fire, Home, Complaint, Suicide, Accused, Police, News,  Girl died in Molestation attempt; Anonymous people fire broke out in accused home.