Follow KVARTHA on Google news Follow Us!
ad

മുന്‍ കേന്ദ്രമന്ത്രിയും എം പിയുമായിരുന്ന ബി ജെ പി നേതാവ് കോണ്‍ഗ്രസിലേക്ക്

ദക്ഷിണ കന്നഡ മുന്‍ എം പിയും കേന്ദ്ര മന്ത്രിയുമായിരുന്ന വി ധനഞ്ജയ് കുമാര്‍ കോണ്‍ഗ്രസില്‍ ചേരുന്നു. താന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നേരില്‍ കണ്ടതായും Mangalore, BJP, Karnataka, Congress, Rahul Gandhi, National, Former union minister & BJP MP Dhananjay Kumar
മംഗളൂരു: (www.kvartha.com 22.07.2017) ദക്ഷിണ കന്നഡ മുന്‍ എം പിയും കേന്ദ്ര മന്ത്രിയുമായിരുന്ന വി ധനഞ്ജയ് കുമാര്‍ കോണ്‍ഗ്രസില്‍ ചേരുന്നു. താന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നേരില്‍ കണ്ടതായും പാര്‍ട്ടിയിലേക്കുള്ള പ്രവേശനത്തിന് അദ്ദേഹം പച്ചക്കൊടി കാട്ടിയതായും ധനഞ്ജയ് കുമാര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.


ഒന്നു രണ്ട് ദിവസത്തിനുള്ളില്‍ കോണ്‍ഗ്രസ് കര്‍ണാടക ചീഫ് ജി പരമേശ്വര്‍ തനിക്ക് മെമ്പര്‍ഷിപ്പ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനമാനങ്ങള്‍ മോഹിച്ചല്ല കോണ്‍ഗ്രസിലേക്ക് വരുന്നത്. എന്നാല്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ ഏതും സ്ഥാനവും ഏറ്റെടുക്കാന്‍ തയ്യാറാണ്. മെമ്പര്‍ഷിപ്പ് ലഭിച്ച ശേഷം മംഗളൂരുവിലെ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി ജെ പിയുടെ യുവജന വിഭാഗത്തിലൂടെയാണ് ധനഞ്ജയ് രാഷ്ട്രീയത്തിലെത്തിയത്. 2014ല്‍ ജെ എഡി എസില്‍ ചേര്‍ന്ന അദ്ദേഹം വൈകാതെ ബി ജെ പിയില്‍ തിരിച്ചുവന്നിരുന്നു. ഇതിന് ശേഷമാണ് കോണ്‍ഗ്രസില്‍ ചേരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, BJP, Karnataka, Congress, Rahul Gandhi, National, Former union minister & BJP MP Dhananjay Kumar to join Congress soon.