Follow KVARTHA on Google news Follow Us!
ad

മതംമാറിയതിന്റെ പേരില്‍ കൊലചെയ്യപ്പെട്ട കൊടിഞ്ഞി ഫൈസലിന്റെ കുടുംബം ഇസ്ലാം മതം സ്വീകരിച്ചു

മതംമാറിയതിന്റെ പേരില്‍ കൊലചെയ്യപ്പെട്ട മലപ്പുറം കൊടിഞ്ഞിയിലെ ഫൈസലി (32) ന്റെ കുടുംബം ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്റെ രണ്ട് സഹോദരിമാരും ഇവരുടെ ഭര്‍ത്താക്കന്‍മാരും Malappuram, Islam, Religion, Kerala, Trending, Family, Kodinji Faisal, Murder
മലപ്പുറം: (www.kvartha.com 23.07.2017) മതംമാറിയതിന്റെ പേരില്‍ കൊലചെയ്യപ്പെട്ട മലപ്പുറം കൊടിഞ്ഞിയിലെ ഫൈസലി (32) ന്റെ കുടുംബം ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്റെ രണ്ട് സഹോദരിമാരും ഇവരുടെ ഭര്‍ത്താക്കന്‍മാരും അഞ്ച് മക്കളുമാണ് രണ്ടാഴ്ച മുമ്പ് മതം മാറിയത്. ഇവരിപ്പോള്‍ ഇസ്ലാം മത പഠന കേന്ദ്രത്തിലാണ്. പൊന്നാനിയിലെ മഊനത്തുൽ ഇസ്ലാം സഭയില്‍ ഇവര്‍ ഇസ്ലാം മതം സ്വീകരിച്ചതായി രേഖപ്പെടുത്തി.


ഫൈസല്‍ കൊലചെയ്യപ്പെട്ടതിന് പിന്നാലെ മാതാവ് മീനാക്ഷിയും ഇസ്ലാം സ്വീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 16ന് തിരൂരങ്ങാടി കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വെച്ചാണ് ഒരു സംഘം ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയത്. റിയാദില്‍ ഹൗസ് ഡ്രൈവറായിരിക്കെയാണ് അനില്‍ കുമാറെന്ന ഫൈസല്‍ ഇസ്ലാം സ്വീകരിച്ചത്. നാട്ടില്‍ വന്ന ശേഷം ഭാര്യയും മൂന്ന് മക്കളും ഇസ്‌ലാം സ്വീകരിച്ചു. ഇതിന് ശേഷം ഗള്‍ഫിലേക്ക് തിരിച്ചുപോകാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ഫൈസല്‍ കൊലചെയ്യപ്പെടുന്നത്.

തിരുവനന്തപുരം നെയ്യാറ്റിന്‍കര പെരിങ്കടവിളയില്‍ നിന്ന് വരുന്ന ഭാര്യാ മാതാവിനേയും പിതാവിനേയും ബന്ധുക്കളേയും കൂട്ടിക്കൊണ്ടുവരാന്‍ ഓട്ടോ റിക്ഷയില്‍ താനൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുന്ന വഴിക്കായിരുന്നു ആക്രമണം. ഫൈസലിന്റെ തല കൊയ്യുമെന്ന് കുടുംബാംഗങ്ങളിലൊരാള്‍ ഭീഷണി മുഴക്കിയിരുന്നതായി ഫൈസലിന്റെ ബന്ധുക്കള്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. കേസില്‍ ആര്‍ എസ് എസ് തിരൂര്‍ കാര്യവാഹക് മഠത്തില്‍ നാരായണന്‍, ഫൈസലിന്റെ ഭാര്യാസഹോദരന്‍ വിനോദ്, വിശ്വഹിന്ദു പരിഷത്ത് തിരൂരങ്ങാടി താലൂക്ക് സെക്രട്ടറി കോട്ടശേരി ജയകുമാര്‍ എന്നിവരുള്‍പെടെ 16 പേര്‍ പോലീസ് പിടിയിലായിരുന്നു. എന്നാല്‍ ഇവരെല്ലാം പിന്നീട് ജാമ്യത്തിലിറങ്ങി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Malappuram, Islam, Religion, Kerala, Trending, Family, Kodinji Faisal, Murder, Faisal's family converted to Islam.