Follow KVARTHA on Google news Follow Us!
ad

വെങ്കയ്യ നായിഡുവിനെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ്; തെലങ്കാന സര്‍ക്കാറുമായി ചേർന്ന് ​ നായിഡുവി​ന്റെ മക്കളും കുടുംബവും രഹസ്യകരാറിലൂടെ കോടികള്‍ തട്ടിയെടുത്തു

മുന്‍ കേന്ദ്രമന്ത്രിയും എന്‍ഡിഎയുടെ ഉപരാഷ്​ട്രപതി സ്​ഥാനാര്‍ഥിയുമായ വെങ്കയ്യ നായിഡുവിനെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്​. National, India, Andhra Pradesh, New Delhi, Corruption, Allegation, NDA, Congress, Goverment, News, Politics
ന്യൂഡല്‍ഹി: (www.kvartha.com 25.07.2017) മുന്‍ കേന്ദ്രമന്ത്രിയും എന്‍ഡിഎയുടെ ഉപരാഷ്​ട്രപതി സ്​ഥാനാര്‍ഥിയുമായ വെങ്കയ്യ നായിഡുവിനെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്​. തെലങ്കാന സര്‍ക്കാറുമായി ബന്ധപ്പെട്ട്​ നായിഡുവി​ന്റെ മക്കളും കുടുംബവും രഹസ്യ കരാറിലൂടെ കോടികള്‍ തട്ടിയെടുത്തെന്ന ആരോപണവുമായി മുതിര്‍ന്ന കോ​ണ്‍ഗ്രസ്​ നേതാവ്​ ജയറാം രമേശാണ്​ രംഗത്തെത്തിയിരിക്കുന്നത്​.

വെങ്കയ്യ നായിഡുവി​ന്റെ മകളുടെ സ്വര്‍ണ ഭാരത ട്രസ്​റ്റിന്​ വിവിധ ഇനത്തില്‍ അ​ടക്കേണ്ട രണ്ടുകോടി രൂപ രഹസ്യമായി ജൂൺ 20ന് ഇറക്കിയ ഉത്തരവിൽ തെലങ്കാന സര്‍ക്കാര്‍ ഒഴിവാക്കിക്കൊടുത്തു. 2014 ജൂലൈയില്‍ തെലുങ്കാന സർക്കാർ 271 കോടി രൂപയുടെ പോലീസ് വാഹനത്തിനായി നായിഡുവി​ന്റെ മകന്റെ ഉടമസ്​ഥതയിലുള്ള ഹര്‍ഷന്‍ മോട്ടേഴ്‌സിനും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകന്റെ ഉടമസ്​ഥതയിലുള്ള ഹിമാനുഷ്​ മോട്ടേഴ്‌സിനും ടെന്‍ഡര്‍ നടപടിയില്ലാതെ കരാർ നൽകി.
 
 National, India, Andhra Pradesh, New Delhi, Corruption, Allegation, NDA, Congress, Goverment, News, Politics

2004 സെപ്‌തംബർ 25 ന് നായിഡു ചെയര്‍മാനായ കുശാഭൗ മെമ്മോറിയല്‍ ട്രസ്​റ്റി​ന്റെ പേരില്‍ ഷാഹ്പുരയിലും ഭോപ്പാലിലും 100 കോടി വിലമതിക്കുന്ന 20 ഏക്കര്‍ ഭൂമി 2007 ജനുവരി 6ന് നായിഡു ട്രസ്റ്റ് പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ, ആന്ധ്രയിലെ നെല്ലൂരില്‍ ഭൂരഹിതര്‍ക്ക്​ സംവരണം ചെയ്​ത ഭൂമി കൈക്കലാക്കി. തെലങ്കാന ഗവൺമെന്റാണ് തെലുങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) നടത്തിവരുന്നത്. ഇത് എൻഡിഎയുടെ ഭാഗമല്ലെങ്കിലും നായിഡുവിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോപണങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ തിങ്കളാഴ്​ച ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ അദ്ദേഹം വിതരണം ചെയ്​തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: Congress on Monday alleged the National Democratic Alliance's (NDA) vice-presidential candidate M Venkaiah Naidu and his family members, especially his son and daughter, to have benefitted from the largesse of the Telangana government.

Keywords: National, India, Andhra Pradesh, New Delhi, Corruption, Allegation, NDA, Congress, Goverment, News, Politics, Corruption allegation against Venkaiah Naidu.