Follow KVARTHA on Google news Follow Us!
ad

കോണ്‍ഗ്രസ് 'പ്രതി'രോധത്തില്‍; രാഷ്ട്രീയം പറഞ്ഞ് എം എല്‍ എയെ സംരക്ഷിക്കുന്നു

കോവളം എം എല്‍ എ എം വിന്‍സെന്റിന്റെ അറസ്‌റ്റോടെ സംസ്ഥാന കോണ്‍ഗ്രസ് ചെന്നുപെട്ടിരിക്കുന്നത് കടുത്ത പ്രതിരോധത്തിലും പ്രതിസന്ധിയിലും. സ്ത്രീ പീഢനക്കേസില്‍ Thiruvananthapuram, Kerala, Congress, MLA, Arrest, Police, Accused, LDF, Government, Featured, Vincent MLA
തിരുവനന്തപുരം: (www.kvartha.com 22.07.2017) കോവളം എം എല്‍ എ എം വിന്‍സെന്റിന്റെ അറസ്‌റ്റോടെ സംസ്ഥാന കോണ്‍ഗ്രസ് ചെന്നുപെട്ടിരിക്കുന്നത് കടുത്ത പ്രതിരോധത്തിലും പ്രതിസന്ധിയിലും. സ്ത്രീ പീഢനക്കേസില്‍ അറസ്റ്റിലായ എം എല്‍ എയുടെ രാജിക്കു വേണ്ടി കോണ്‍ഗ്രസിന്റെ തന്നെ പ്രമുഖ നേതാവും മുന്‍ എ ഐ സി സി സെക്രട്ടറിയുമായ ഷാനിമോള്‍ ഉസ്മാന്‍ ശക്തമായി രംഗത്തുണ്ട്.


മുമ്പ് പി ജെ ജോസഫിന്റെ മുതല്‍ ജോസ് തെറ്റയിലിന്റെ വരെ രാജിക്കു വേണ്ടി മുറവിളി കൂട്ടിയ ഷാനിമോള്‍ യു ഡി എഫ് ഘടക കക്ഷിയായ മുസ്‌ലിം ലീഗിന്റെ മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടി ഐസ്‌ക്രീം പാര്‍ലര്‍ ലൈംഗിക പീഢനക്കേസില്‍ ആരോപണ വിധേയനായപ്പോള്‍ രാജി ആവശ്യപ്പെട്ടില്ല എന്ന പേരുദോഷം നിലനില്‍ക്കുന്നുണ്ട്. സ്വന്തം പാര്‍ട്ടിയിലെ എം എല്‍ എയുടെ രാജി ആവശ്യപ്പെട്ട് അതിന് പ്രായശ്ചിത്തം ചെയ്യുക കൂടിയാണ് അവര്‍.

അതേസമയം, കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ മുരളീധരന്‍ എം എല്‍ എ എന്നിവരൊക്കെ വിന്‍സന്റ് രാജി വയ്‌ക്കേണ്ട എന്ന നിലപാടിലാണ്. അവര്‍ അത് പരസ്യമായി പറയുകയും ചെയ്തിരിക്കുന്നു. ഇതോടെ, സ്ത്രീപീഢനക്കേസില്‍ ആരോപണ വിധേയനായാലും കോടതി കുറ്റക്കാരനെന്നു വിളിച്ചാല്‍ മാത്രം രാജിവച്ചാല്‍ മതി എന്ന നിലപാടിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ എത്തുന്ന അസാധാരണ സാഹചര്യത്തിലേക്ക് എത്തുകയാണ്.

ഇത് ജനങ്ങള്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ പ്രതിഛായ മോശമാക്കും എന്ന് അഭിപ്രായമുള്ള നേതാക്കളുമുണ്ട്. എന്നാല്‍ ഇടതുമുന്നണി സര്‍ക്കാര്‍ രാഷ്ട്രീയ പ്രേരിതമായി അറസ്റ്റ് ചെയ്തുവെന്ന് വാദിച്ച് ചെറുത്തുനില്‍ക്കാനാണ് ശ്രമം. പരാതിക്കാരിയായ വീട്ടമ്മയുടെ പരാതിയെ വിശ്വസിക്കാത്തതിനു തുല്യമാണ് ഈ നിലപാടെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാനാണ് സി പി എം ശ്രമിക്കുന്നത്. അതേസമയം, ഘടക കക്ഷികളില്‍ ചിലതിന് വിന്‍സന്റ് രാജി വയ്ക്കണം എന്ന അഭിപ്രായമുണ്ടെങ്കിലും രണ്ടാം കക്ഷിയായ ലീഗിന് ആ നിലപാടല്ല ഉള്ളതെന്ന് അറിയുന്നു.

ഐസ്‌ക്രീം പാര്‍ലര്‍ കേസുണ്ടായപ്പോള്‍ കോണ്‍ഗ്രസ് കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതിനുള്ള പ്രത്യുപകാരമാണിത്. അന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പെടെ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെ ന്യായീകരിച്ചു. ഒടുവില്‍ കോടതി പരാമര്‍ശനം വന്നപ്പോഴാണ് രാജി വച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, Congress, MLA, Arrest, Police, Accused, LDF, Government, Featured, Vincent MLA.