Follow KVARTHA on Google news Follow Us!
ad

വികൃത മുഖത്തോടെ ജനിച്ച ആടിനെ കണ്ട് നാട്ടുകാര്‍ ഭയന്നു; പോലീസെത്തി പ്രശ്‌നം പരിഹരിച്ചു, ചിത്രം വൈറലാകുന്നു

വികൃതമായ മുഖത്തോടു കൂടി ജനിച്ച ആടിനെ കണ്ട് ഭയന്ന നാട്ടുകാര്‍ ഒടുവില്‍ പോലീസിനെPolice, Woman, News, Social Network, Natives, Phone call, World,
ബ്യൂണസ് അയേഴ്‌സ്: (www.kvartha.com 22.07.2017) വികൃതമായ മുഖത്തോടു കൂടി ജനിച്ച ആടിനെ കണ്ട് ഭയന്ന നാട്ടുകാര്‍ ഒടുവില്‍ പോലീസിനെ വിളിച്ച് പ്രശ്‌നപരിഹാരം കണ്ടു. അര്‍ജന്റീനയിലെ സാന്‍ലൂയിസ് പ്രവിശ്യയിലായിരുന്നു സംഭവം.

ഗ്ലാഡിസ് ഒവെയ്‌ദോ എന്ന സ്ത്രീയുടെ വീട്ടിലാണ് വികൃതവും ഭയപ്പെടുത്തുന്നതുമായ മുഖത്തോടെ ഇക്കഴിഞ്ഞ ജുലൈ 19 ന് ആട് ജനിച്ചത്. എന്നാല്‍ ഇതിനൊപ്പം ജനിച്ച മറ്റൊരു ആട് സാധാരണ മുഖത്തോടെയാണുള്ളത്. ആടിന്റെ കണ്ണുകള്‍ പുറത്തേക്ക് ഉന്തിയ നിലയിലാണ്. എന്നാല്‍ ആടിന് മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെന്ന് ഗ്ലാഡിസ് പറയുന്നു.

Birth of 'demon goat' terrifies town; police are called, Police, Woman, News, Social Network, Natives, Phone call, World

ഗ്ലാഡിസിന്റെ ബന്ധുവായ കുട്ടിയെടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ ആടിന്റെ വ്യത്യസ്ത മുഖത്തോടെയുള്ള ജനനം വൈറലാകുകയായിരുന്നു. കണ്ണുകള്‍ ഉന്തിയ ആടിന്റെ വായ മനുഷ്യന്റേതിന് സമാനമാണ്. മടങ്ങിയ ചെവിയാണുള്ളത്. മൂക്ക് അകത്തേക്ക് ചുരുങ്ങിയുമാണുള്ളത്. ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ആടിനെ കാണാന്‍ ദുരസ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നു.

Also Read:
സ്‌കൂള്‍ പ്രവേശനത്തിന്റെ പേരില്‍ പണപ്പിരിവ്; ഡിഡിഇ സ്‌കൂളിലെത്തി അന്വേഷണം നടത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Birth of 'demon goat' terrifies town; police are called, Police, Woman, News, Social Network, Natives, Phone call, World.