Follow KVARTHA on Google news Follow Us!
ad

ബുര്‍ഖ ധരിച്ച് ബസിനുള്ളില്‍ പോക്കറ്റടി നടത്തിയ പിജി വിദ്യാര്‍ത്ഥിനി അര്‍ച്ചന അറസ്റ്റില്‍

ഹൈദരാബാദ്: (www.kvartha.com 20.07.2017) നഗരത്തിലെ ആര്‍ടിസി ബസുകളില്‍ പോക്കറ്റടി നടത്തിവരികയായിരുന്ന പിജി വിദ്യാര്‍ത്ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു.National, Pickpocket
ഹൈദരാബാദ്: (www.kvartha.com 20.07.2017) നഗരത്തിലെ ആര്‍ടിസി ബസുകളില്‍ പോക്കറ്റടി നടത്തിവരികയായിരുന്ന പിജി വിദ്യാര്‍ത്ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു. ബുര്‍ഖ ധരിച്ചായിരുന്നു പിജി വിദ്യാര്‍ത്ഥിനി ആതിരയുടെ മോഷണങ്ങള്‍.

2.6 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍, വെള്ളിയാഭരണങ്ങള്‍, പണം, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ പ്രതിയില്‍ നിന്നും പോലീസ് പിടികൂടിയിട്ടുണ്ട്.

ഉസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ ദീര്‍ഘദൂര വിദ്യാഭ്യാസ കോഴ്‌സില്‍ മനശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയാണ് അറസ്റ്റിലായ അര്‍ച്ചന. പിതാവ് മേധകിലെ ഒരു സ്‌കൂള്‍ അദ്ധ്യാപകനാണ്.

National, Pickpocket

സ്ത്രീ യാത്രക്കാരാണ് അര്‍ച്ചനയുടെ പോക്കറ്റടിക്ക് ഇരയായിട്ടുള്ളത്. തിരക്കേറിയ ബസുകളിലായിരുന്നു മോഷണം. കുകട്ട്പള്ളിയില്‍ നിന്നും ഇ എസ് ഐ വരേയും ഇ എസ് ഐയില്‍ നിന്നും മൈത്രി വനം വരേയും മൈത്രി വനത്തില്‍ നിന്നും പഞ്ചഗുട്ട വരേയുമായിരുന്നു അര്‍ച്ചനയുടെ സ്ഥിരം പോക്കറ്റടി യാത്രകള്‍. നഗരത്തിലെ ഏറ്റവും തിരക്കേറിയ റൂട്ടുകള്‍ ഇവയാണ്.

മോഷ്ടിച്ച് കിട്ടുന്ന പണം ആഡംബര ജീവിതത്തിനായാണ് അര്‍ച്ചന ഉപയോഗിച്ചിരുന്നത്. അറസ്റ്റിലായ അര്‍ച്ചനയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Hyderabad: In yet another attempt to defame Muslims, a burka-wearing PG student was arrested for pickpocketing on City RTC buses.

Keywords: National, Pickpocket