Follow KVARTHA on Google news Follow Us!
ad

സഹതാരത്തിന് സൗന്ദര്യമില്ലെന്ന് ആരാധകന്റെ പരിഹാസം; ചുട്ടമറുപടിയുമായി നടി അനുമോള്‍ രംഗത്ത്

സഹതാരത്തിന് സൗന്ദര്യമില്ലെന്ന ആരാധകന്റെ പരിഹാസത്തിന് ചുട്ട മറുപടിയുമായി നThiruvananthapuram, News, Facebook, post, Criticism, Kozhikode, Medical College, Doctor, Cinema, Entertainment, Kerala, Actress,
തിരുവനന്തപുരം: (www.kvartha.com 22.07.2017) സഹതാരത്തിന് സൗന്ദര്യമില്ലെന്ന ആരാധകന്റെ പരിഹാസത്തിന് ചുട്ട മറുപടിയുമായി നടി അനുമോള്‍ രംഗത്ത്. അനുമോള്‍ പ്രധാനവേഷത്തിലെത്തുന്ന ഉടലാഴം എന്ന ചിത്രത്തിലെ നായകന്‍ മാസ്റ്റര്‍ മണിയെയാണ് സൗന്ദര്യമില്ലെന്ന് പറഞ്ഞ് ആരാധകന്‍ കളിയാക്കിയത്.

ഫോട്ടോഗ്രഫര്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ മാസ്റ്റര്‍ മണി ആദ്യചിത്രത്തില്‍ തന്നെ സംസ്ഥാന അവാര്‍ഡ് വാങ്ങിയിരുന്നു. ഉടലാഴത്തിന്റെ ആദ്യ പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ഇരുവരുടെയും ചിത്രമാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Anu Mol has a fitting reply to man who mocked state award-winner, Thiruvananthapuram, News, Facebook, post, Criticism, Kozhikode, Medical College, Doctor, Cinema, Entertainment, Kerala, Actress

ഈ പോസ്റ്റര്‍ തന്റെ ഔദ്യോഗിക പേജിലൂടെ അനുമോള്‍ പങ്കുവച്ചിരുന്നു. എല്ലാവരും സിനിമയ്ക്ക് ആശംസകള്‍ നേര്‍ന്നപ്പോള്‍ ഒരു പ്രേക്ഷകന്‍ മാത്രം വിമര്‍ശനവുമായി എത്തുകയായിരുന്നു. സൗന്ദര്യം കുറഞ്ഞ മണിയെപ്പോലൊരാളെ എന്തിന് നായകനാക്കി എന്നായിരുന്നു വിമര്‍ശനം. എന്നാല്‍ അതിന് നടിയുടെ മറുപടി ഇങ്ങനെയായിരുന്നു.

'കുറച്ച് മാന്യമായി പെരുമാറിയാല്‍ നന്നായിരുന്നു. അഭിനയിക്കാന്‍ മിടുക്ക് ഉള്ളവരെ ആണ് സിനിമക്ക് വേണ്ടത്. അല്ലാതെ നാക്കിന് എല്ലില്ലാത്തവരെ അല്ല- ഇതായിരുന്നു അനുമോളുടെ മറുപടി. ആ കമന്റ് പിന്നീട് അയാള്‍ തന്നെ നീക്കം ചെയ്തു.

Anu Mol has a fitting reply to man who mocked state award-winner, Thiruvananthapuram, News, Facebook, post, Criticism, Kozhikode, Medical College, Doctor, Cinema, Entertainment, Kerala, Actress

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പഠിച്ച ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഡോക്ടേഴ്‌സ് ഡിലമ നിര്‍മിക്കുന്ന പ്രഥമ ഫീച്ചര്‍ സിനിമയാണ് ഉടലാഴം. നിലനില്‍പ്പുതന്നെ ചോദ്യചിഹ്നമായ ആറുനാടന്‍ കോളനിയിലെ ഭിന്നലിംഗക്കാരനായ 24 വയസുള്ള യുവാവായ ഗുളികന്റെ കഥയാണ് ഉടലാഴം പറയുന്നത്.

ഉപജീവനത്തിനായി അട്ടയെ പിടിച്ചു ജീവിക്കുന്ന യുവാവു പുതിയ ജോലിക്കായി ശ്രമിക്കുമ്പോള്‍ സമൂഹത്തിന്റെ പെരുമാറ്റമാണു കഥയിലെ പ്രമേയം. പ്രകൃതി, വന്യജീവികള്‍, ആദിവാസികള്‍, പൊതുസമൂഹം എന്നിവയുടെ കാന്‍വാസിലാണു സംവിധായകനും തിരക്കഥാകൃത്തുമായ ഉണ്ണിക്കൃഷ്ണന്‍ ആവള, ഉടലാഴം ഒരുക്കുന്നത്. ജോയ് മാത്യു, ഇന്ദ്രന്‍സ്, സജിത മഠത്തില്‍ എന്നിവരും അഭിനയിക്കുന്നു. അനുമോളാണു നായിക. ബിജിബാല്‍ പശ്ചാത്തല സംഗീതവും സിതാര, മിഥുന്‍ ജയരാജ് എന്നിവര്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.

Also Read:
പോലീസ് സ്‌റ്റേഷന് സമീപമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Anu Mol has a fitting reply to man who mocked state award-winner, Thiruvananthapuram, News, Facebook, post, Criticism, Kozhikode, Medical College, Doctor, Cinema, Entertainment, Kerala, Actress.