Follow KVARTHA on Google news Follow Us!
ad

ബിജെപിക്കെതിരായ അഴിമതി ആരോപണം കൊഴുക്കുന്നു: ധനസമാഹരണത്തിനായി വ്യാജ രസീത് അടിച്ച് കോടികള്‍ പിരിച്ചു

BJP, Corruption, Allegation, Kerala, സംസ്ഥാന ബിജെപി നേതൃത്വത്തെ പ്രതിസന്ധിയിലാക്കി വീണ്ടും മറ്റൊരു കോഴ വിവാദം. കഴിഞ്ഞ വര്‍ഷം കോഴിക്കോട്ടു നടന്ന ബിജെപി ദേശീയ കൗണ്‍സിലിൽ ധനസമാഹരണത്തിനായി വ്യാജ രസീത് ഉപയോഗിച്ച് നേതാക്കള്‍ കോടികള്‍ പിരിച്ചതായാണ് ആരോപണം. State, Vadakara, National, Meet, Medical College, Central Government, Investigation-report, Kozhikode, Politics, News
തിരുവനന്തപുരം: (www.kvartha.com 22.07.2017) സംസ്ഥാന ബിജെപി നേതൃത്വത്തെ പ്രതിസന്ധിയിലാക്കി വീണ്ടും മറ്റൊരു കോഴ വിവാദം. കഴിഞ്ഞ വര്‍ഷം കോഴിക്കോട്ടു നടന്ന ബിജെപി ദേശീയ കൗണ്‍സിലിൽ ധനസമാഹരണത്തിനായി വ്യാജ രസീത് ഉപയോഗിച്ച് നേതാക്കള്‍ കോടികള്‍ പിരിച്ചതായാണ് ആരോപണം. മെഡിക്കല്‍ കോളേജിന് അനുമതി വാങ്ങാനെന്ന പേരില്‍ ആറു കോടിയുടെ അഴിമതി കണ്ടെത്തിയത്തിന്റെ ചൂട് മാറുന്നതിനു പിന്നാലെയാണ് അടുത്ത ആരോപണം ഉയർന്നിരിക്കുന്നത്.

വ്യാജ രസീത് ഉപയോഗിച്ചുള്ള പിരിവിനെക്കുറിച്ചു പരാതി ലഭിച്ചതിനെ തുടര്‍ന്നു കേന്ദ്ര നേതൃത്വം നേരിട്ട് അന്വേഷണം നടത്തിയാണ് തെളിവുകള്‍ ശേഖരിച്ചത്. വ്യാപാരികളില്‍നിന്നു 10,000 മുതല്‍ 50,000 രൂപ വരെ വ്യാജ രസീതു നല്‍കി വാങ്ങിയെന്നാണ് കണ്ടെത്തല്‍. വടകരയിലെ ഒരു പ്രസിലാണ് വ്യാജ രസീത് അച്ചടിച്ചത്. സംസ്ഥാന സമിതി അംഗം എം മോഹനനാണ് രസീത് അച്ചടിക്കാന്‍ പ്രസിനെ സമീപിച്ചത്. പ്രസ് ഉടമയില്‍ നിന്നും മൊഴിയും രേഖകളും ശേഖരിച്ചു. 
 
BJP, Corruption, Allegation, Kerala, State, Vadakara, National, Meet, Medical College, Central Government, Investigation-report, Kozhikode, Politics, News

വ്യാജരസീത് സംബന്ധിച്ച്‌ സംസ്ഥാന നേതൃത്വത്തിനു പരാതി ലഭിച്ചതിനെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി ബി ഗോപാലകൃഷ്‌ണനെ അന്വേഷണ കമ്മിഷനായി നിയോഗിച്ചെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. ഇതിനെ തുടര്‍ന്ന് ജില്ലയിലെ ചില നേതാക്കള്‍ കേന്ദ്രത്തെ നേരിട്ടു സമീപിക്കുകയായിരുന്നു. കേന്ദ്രനേതൃത്വം നടത്തിയ രഹസ്യാന്വേഷണത്തിലാണ് അഴിമതി നടന്നതായി കണ്ടെത്തിയത്.

പിരിവില്‍ കോഴിക്കോട് ജില്ലയിലെ ബിജെപി നേതാക്കള്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സമ്മേളനത്തിന്റെ സാമ്പത്തിക ചുമതല ഉണ്ടായിരുന്നത് ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ്, പാര്‍ട്ടി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി മുരളീധരന്‍ എന്നിവർക്കായിരുന്നു. ആരോപണത്തെ തുടര്‍ന്ന് ഇരുവരോടും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം ലാല്‍ വിശദീകരണം തേടി.


Keywords: BJP, Corruption, Allegation, Kerala, State, Vadakara, National, Meet, Medical College, Central Government, Investigation-report, Kozhikode, Politics, News