Follow KVARTHA on Google news Follow Us!
ad

അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവനടി മൈഥിലി നല്‍കിയ പരാതിയില്‍ ഒരാൾ അറസ്റ്റിൽ

അശ്ലീല ചിത്രങ്ങള്‍ വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ മലയാളത്തിലെ യുവനടി മൈഥിലി നല്‍കിയ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. Kerala, Cinema, Actress, Malayalam, Whatsapp, Complaint, Police, Case, Arrested, Accused, Transfer, News, Ernakulam
കൊച്ചി: (www.kvartha.com 23.07.2017) അശ്ലീല ചിത്രങ്ങള്‍ വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ മലയാളത്തിലെ യുവനടി മൈഥിലി നല്‍കിയ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശി കിരണിനെയാണ് എറണാകുളം നോർത്ത് പോലീസ് ഞായറാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്.

ചിത്രങ്ങള്‍ ഉപയോഗിച്ച്‌ ബ്ലാക്‌മെയിൽ ചെയ്ത് പണം തട്ടുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ അറസ്റ്റ് ചെയ്യാൻ സാധ്യതയുള്ളതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം വാട്ട്സ്‌ആപ്പിലൂടെ നടി ഒരു യുവാവിനൊപ്പം നില്‍ക്കുന്ന അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പ്രചരിച്ചത്. ഇതോടെ നടി പരാതിയുമായി എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.
 
Kerala, Cinema, Actress, Malayalam, Whatsapp, Complaint, Police, Case, Arrested, Accused, Transfer, News, Ernakulam

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Cinema, Actress, Malayalam, Whatsapp, Complaint, Police, Case, Arrested, Accused, Transfer, News, Ernakulam