Follow KVARTHA on Google news Follow Us!
ad

10 വയസുകാരനും 18 കാരിയും തമ്മിലുള്ള പ്രണയവും ഇഴുകിച്ചേരലും വിവാഹവും പ്രമേയമാക്കിയുള്ള സീരിയല്‍ വിവാദത്തില്‍

പത്തുവയസുകാരന് 18കാരിയോട് തോന്നുന്ന പ്രണയവും ഇഴുകിച്ചേരലും വിവാഹവും പ്രമേMumbai, News, Controversy, Criticism, Social Network, Cinema, Entertainment, National,
മുംബൈ: (www.kvartha.com 22.07.2017) പത്തുവയസുകാരന് 18കാരിയോട് തോന്നുന്ന പ്രണയവും ഇഴുകിച്ചേരലും വിവാഹവും പ്രമേയമാക്കിയുള്ള സീരിയല്‍ വിവാദത്തില്‍. സോണി ചാനലില്‍ ജൂലൈ 17ന് ആരംഭിച്ച 'പെഹരേദാര്‍ പിയാ കി' എന്ന സീരിയലാണ് വിവാദത്തിലായത്. ടെലിവിഷന്‍ താരം സുയ്യാഷ് റായി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അഭിനയിക്കുന്ന സീരിയല്‍, ആദ്യ രണ്ട് ഭാഗങ്ങള്‍ സംപ്രേക്ഷണം ചെയ്തപ്പോള്‍ തന്നെ വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്.

കുട്ടി നായികയോട് അശ്ലീലതമാശകള്‍ പറയുന്നതും നെറ്റിയില്‍ സിന്ദൂരം തൊടുന്നതുമെല്ലാം ചൂണ്ടിക്കാട്ടിയാണ് പ്രധാനമായും വിമര്‍ശനങ്ങള്‍. സംസ്‌കാരത്തിന് നിരക്കാത്തതെന്ന പ്രതികരണവുമായി, ടെലിവിഷന്‍ അഭിനേതാവ് കരണ്‍ വാഹി ഉള്‍പ്പെടെയുള്ള പ്രമുഖരും സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശനം അറിയിച്ചിട്ടുണ്ട്.

Twitterati fumes over Pehredar Piya Ki show for its boy-woman love story, Mumbai, News, Controversy, Criticism, Social Network, Cinema, Entertainment, National

അതേസമയം സീരിയലിന്റെ ആശയത്തെ പ്രേക്ഷകര്‍ തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് സീരിയലില്‍ 18കാരിയുടെ വേഷം ചെയ്യുന്ന നടി തേജസ്വി പ്രകാശ് പ്രതികരിച്ചു. ഇതേ വിമര്‍ശകര്‍ സീരിയല്‍ കണ്ട ശേഷം എന്തുപറയുമെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അഫാന്‍ ഖാനാണ് സീരിയലില്‍ രതന്‍ സിങ് എന്ന ബാലന്റെ വേഷം ചെയ്യുന്നത്.

സീരിയലിലെ പ്രണയരംഗങ്ങള്‍ കോര്‍ത്തിണക്കി മ്യൂസിക്ക് കഫേ എന്ന യൂട്യൂബ് ചാനല്‍ തയാറാക്കിയ സംഗീതവീഡിയോ കാണാം...

Also Read:

പോലീസ് സ്‌റ്റേഷന് സമീപമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Twitterati fumes over Pehredar Piya Ki show for its boy-woman love story, Mumbai, News, Controversy, Criticism, Social Network, Cinema, Entertainment, National.