Follow KVARTHA on Google news Follow Us!
ad

വിവാഹം കഴിഞ്ഞ് ഹണിമൂണിനായി നോയിഡയിൽ നിന്നും ഗോവയിലേക്ക് പറന്നു; അവിടെയെത്തിയപ്പോഴാണ് യുവതി ആ സത്യം മനസ്സിലാക്കിയത്, പിന്നെ കേസായി ഗുലുമാലായി

വിവാഹം കഴിഞ്ഞ് ഹണിമൂണിനായി ഗോവയിലേക്ക് പറന്ന യുവതി അവിടെ വെച്ച് ആ സത്യം മനസ്സിലാക്കി ഞെട്ടി A 25-year-old woman has filed a case against her husband in Noida's women's police station alleging his impotency. The woman
നോയിഡ: (www.kvartha.com 21.06.2017) വിവാഹം കഴിഞ്ഞ് ഹണിമൂണിനായി ഗോവയിലേക്ക് പറന്ന യുവതി അവിടെ വെച്ച് ആ സത്യം മനസ്സിലാക്കി ഞെട്ടി. തന്റെ ഭർത്താവിന് ശേഷിക്കുറവുണ്ടെന്നും ലൈംഗിക ബന്ധത്തിന് സാധിക്കില്ലെന്നും അറിഞ്ഞ യുവതി വർഷങ്ങൾ കാത്തിരുന്നെങ്കിലും പരിഹാരമാകാത്തതിനെ തുടർന്ന് പരാതി നൽകി. നോയിഡ സ്വദേശിയായ 25 കാരിയാണ് ഭർത്താവിന്റെ ശേഷി കുറവ് കാരണം വനിതാ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത് .

ഭർത്താവിനും വീട്ടുകാർക്കും എതിരെ നൽകിയ പരാതിയിൽ ശേഷിക്കുറവ് മറച്ച് വെച്ച് വിവാഹം കഴിച്ചെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 2015 ലാണ് ഇരുവരും വിവാഹിതരാകുന്നത് തുടർന്ന് ഗോവയിലേക്ക് ഹണി മൂൺ ടൂറിനായി പോയപ്പോഴാണ് ഭർത്താവിന്റെ ശേഷിക്കുറവ് യുവതി മനസ്സിലാക്കുന്നത്.

A 25-year-old woman has filed a case against her husband in Noida's women's police station alleging his impotency. The woman alleged that her husband and in-laws cheated her as they had not revealed this at the time of marriage.

അതേസമയം താൻ ജോലിയിൽ തിരക്കായിരുന്നു അത് കൊണ്ടാണ് പരാതി നൽകാൻ വൈകിയതെന്ന് പറഞ്ഞ യുവതി ഭർത്താവിനോട് ഒരു ഡോക്ടറെ കാണാൻ പല പ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് അനുസരിച്ചില്ലെന്നും പറയുന്നു.


ആദ്യം രാത്രി ജോലി ചെയ്യാറില്ലായിരുന്ന ഭർത്താവ് പിന്നീട് രാത്രി ജോലി എടുക്കുകയും വൈകി വന്ന് ഒന്നു മിണ്ടുക പോലും ചെയ്യാതെ കിടക്കുകയുമാണ് പതിവെന്ന് യുവതി ആരോപിച്ചു. ഇത് സംബന്ധിച്ച് വീട്ടുകാരോടും പരാതി പറഞ്ഞിരുന്നെന്നും അവർ എല്ലാവരും കൂടി ചേർന്ന് ഭർത്താവിനെ ഒരു ഡോക്ടറെ കാണിക്കുമെന്ന്ഉറപ്പ് നൽകിയെങ്കിലും ഒന്നും ഉണ്ടായില്ലെന്നും യുവതി കുറ്റപ്പെടുത്തി.

പരാതി സ്വീകരിച്ചിട്ടുണ്ടെന്നും രണ്ട് പേരെയും സ്റ്റേഷനിൽ വിളിപ്പിച്ച ശേഷം ആദ്യം കൗൺസിൽ നടത്തി ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ അഞ്ചു പറഞ്ഞു.


Summary: A 25-year-old woman has filed a case against her husband in Noida's women's police station alleging his impotency. The woman alleged that her husband and in-laws cheated her as they had not revealed this at the time of marriage.