Follow KVARTHA on Google news Follow Us!
ad

ഇന്ത്യൻ സ്ത്രീകൾ പശുവിന്റെ മുഖം മൂടിയണിയുന്നത് സുരക്ഷക്ക് വേണ്ടിയോ? പശുവിന്റെ മുഖം മൂടി ധരിച്ചാൽ സ്ത്രീകൾ സംരക്ഷിക്കപ്പെടുമെന്ന് ബി ബി സി റിപ്പോർട്ട്, ലോക രാജ്യങ്ങളുടെ മുന്നിൽ മാനം കെട്ട് ഇന്ത്യ, പശു സംരക്ഷകരെ കണക്കിന് കളിയാക്കി പ്രതിഷേധിക്കുന്ന ഫോട്ടോഗ്രാഫറുടെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

ഇന്ത്യൻ സ്ത്രീകൾ പശുവിന്റെ മുഖം മൂടിയണിഞ്ഞു കൊണ്ടുള്ള ചിത്രങ്ങൾ ലോക ശ്രദ്ധ നേടുന്നു I am perturbed by the fact that in my country, cows are considered more important than a woman, that it takes much longer for a woman
ന്യൂഡൽഹി: (www.kvartha.com 29.06.2017) ഇന്ത്യൻ സ്ത്രീകൾ പശുവിന്റെ മുഖം മൂടിയണിഞ്ഞാൽ  സംരക്ഷിക്കപ്പെടുമെന്ന് ബി ബി സി റിപ്പോർട്ട്. വാർത്ത പുറത്ത് വന്നതോടെ ലോക രാജ്യങ്ങളുടെ മുന്നിൽ ഇന്ത്യ മാനം കെട്ടു. ഇന്ത്യൻ ഫോട്ടോഗ്രാഫർ സുജാത്രോ ഘോഷാണ് പശുവിന്റെ മുഖം മൂടിയണിഞ്ഞ് കൊണ്ടുള്ള സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് ചർച്ചക്ക് വഴി വെച്ചത്. ഭാരത്തിൽ സ്ത്രീകളേക്കാൾ സുരക്ഷ പശുവിന് നൽകുന്നുവെന്നും പശു സംരക്ഷണമാണ് സർക്കാറിന് ഇന്ത്യൻ യുവതികളെക്കാൾ പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.

'സ്ത്രീകളെക്കാൾ പരിഗണന കന്നുകാലികൾക്ക് കൊടുക്കുന്ന രാജ്യത്തിന്റെ പോക്കിൽ താൻ അസ്വസ്ഥനാണ്. ഓരോ 15 മിനുട്ടിലും ഒരു സ്ത്രീ പീഡനത്തിനിരയാകുന്നുവെന്നാണ് കണക്ക്. ഈ കേസുകളിലെ പ്രതികളെ പിടികൂടാനും അവർക്കുള്ള ശിക്ഷ വിധിക്കാനും വർഷങ്ങളുമെടുക്കുമ്പോഴാണ് പശുവിന്റെ പേരിൽ ഉടനെ തന്നെ ആളുകളെ അടിക്കുകയും കൊല്ലുകായും ചെയ്യുന്നത്.

"I am perturbed by the fact that in my country, cows are considered more important than a woman, that it takes much longer for a woman who is raped or assaulted to get justice than for a cow which many Hindus consider a sacred animal," Delhi-based photographer Sujatro Ghosh told the BBC.

രാജ്യത്തിന്റെ പല ഭാഗത്തും കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. ഇതിന്റെ പേരിൽ അക്രമവുമുണ്ടായിട്ടുണ്ട്. എന്നാൽ ഇത് വർധിച്ചത് 2014 ൽ മോഡി അധികാരത്തിൽ വന്നതിന് ശേഷമാണെന്ന് ഘോഷ് പറയുന്നു.


മുസ്ലിംകൾ, ക്രിസ്ത്യാനികൾ, ദളിതർ തുടങ്ങിയ ന്യൂനപക്ഷങ്ങൾക്കുള്ള കൊളുത്താണ് ബീഫ്. ഇതിന്റെ പേരിൽ 12 ഓളം ആളുകളാണ് രണ്ട് വർഷത്തിനിടയിൽ കൊല്ലപ്പെട്ടത്. ക്ഷീര കര്‍ഷകരായ മുസ്ലിംകളെ വരെ പശു സംരക്ഷകർ ആക്രമിക്കുന്നു. ഘോഷ് വ്യക്തമാക്കി.


കൊൽക്കത്ത സ്വദേശിയായ ഘോഷ് വർഷങ്ങൾക്ക് മുമ്പ് ഡൽഹി സന്ദർശിച്ചപ്പോഴാണ് മതത്തിൽ രാഷ്ട്രീയം കലർത്തുന്നത്തിന്റെ അപകടം തിരിച്ചറിഞ്ഞത്. പിന്നീടാണ് തനിക്ക് ഇതിനെതിരെ പ്രതിഷേധ സൂചകമായി ഒരു പ്രോജക്ട് ചെയ്യണമെന്ന് തോന്നിയത്. അദ്ദേഹം പറയുന്നു.

അടുത്തിടെ ന്യൂയോർക്ക് സന്ദർശിച്ചപ്പോൾ വാങ്ങിയ പശുവിന്റെ മുഖം മൂടി ചില മോഡലുകളെ അണിയിച്ച് രാജ്യത്തെ വിവിധ ടൂറിസ്റ്റ് പ്രദേശത്ത് വെച്ച് ഫോട്ടോ എടുക്കുകയായിരുന്നു. ഡൽഹിയിൽ ഇന്ത്യ ഗേറ്റിൽ വെച്ചാണ് ആദ്യത്തെ ഫോട്ടോയെടുത്തതെന്ന് പറഞ്ഞ ഘോഷ് ഹൗറ പാലം, ഹൂഗ്ലി പുഴ, തീവണ്ടി എന്നീ സ്ഥലത്ത് നിന്നും ഫോട്ടോയെടുത്തിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ഇൻസ്റ്റാഗ്രാമിൽ ആരംഭിച്ച പ്രോജക്ടിന് വൻ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്.

"I am perturbed by the fact that in my country, cows are considered more important than a woman, that it takes much longer for a woman who is raped or assaulted to get justice than for a cow which many Hindus consider a sacred animal," Delhi-based photographer Sujatro Ghosh told the BBC.

അതേസമയം ഫോട്ടോ പുറത്ത് വന്നതോടെ ചിലർ ഭീഷണി മുഴക്കുകയും ട്രോളുകളുണ്ടാക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. ഘോഷിനെ ഡൽഹി ജുമാ മസ്ജിദിൽ കൊണ്ട് പോയി അറക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. ചിലർ തന്റെ നീക്കത്തിനെതിരെ ഡൽഹി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

എന്നാൽ ഇത് കൊണ്ടോന്നും താൻ ഭയക്കില്ലെന്നും തന്റെ ലക്‌ഷ്യം നിറവേറ്റുമെന്നും ഘോഷ് പറഞ്ഞു. പോസ്റ്റും ഫോട്ടോസും ശ്രദ്ധിച്ച ആയിരക്കണക്കിന് യുവതികൾ ഇതിന്റെ ഭാഗമാകാൻ മുന്നോട്ട്‌ വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"I am perturbed by the fact that in my country, cows are considered more important than a woman, that it takes much longer for a woman who is raped or assaulted to get justice than for a cow which many Hindus consider a sacred animal," Delhi-based photographer Sujatro Ghosh told the BBC.

Image Credit: Sujatro Ghosh


Summary: I am perturbed by the fact that in my country, cows are considered more important than a woman, that it takes much longer for a woman who is raped or assaulted to get justice than for a cow which many Hindus consider a sacred animal, Delhi-based photographer Sujatro Ghosh told the BBC.