Follow KVARTHA on Google news Follow Us!
ad

സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി ഫാറൂഖിന്റെ ഭാര്യ ഷജില (32), മാതാവ് ചിറ്റന്‍ ആലുങ്ങല്‍ സാബിറ (62) Accident, Death, Gulf, Malayalees, Malappuram, Obituary, Two Malayalees die in accident.
മദീന: (www.kvartha.com 28.06.2017) സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി ഫാറൂഖിന്റെ ഭാര്യ ഷജില (32), മാതാവ് ചിറ്റന്‍ ആലുങ്ങല്‍ സാബിറ (62) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഫാറൂഖ്, മക്കളായ ഷയാന്‍ (ഏഴ്), റിഷാന്‍( നാല്) ഫാറൂഖിന്റെ പിതാവ് അബ്ദുല്ലക്കുട്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അല്‍ ഉല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റിയാദില്‍നിന്ന് മദാഇന്‍ സാലിഹ് സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഇവര്‍. മദീനയില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയാണ് അല്‍ ഊല. മദാഇന്‍ സാലിഹ് സന്ദര്‍ശനത്തിനുശേഷം മദീനയിലേക്ക് മടങ്ങുമ്പോള്‍ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ആയിരുന്നു അപകടം. വാഹനത്തിന്റെ ടയര്‍ പൊട്ടിയതോടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Accident, Death, Gulf, Malayalees, Malappuram, Obituary, Two Malayalees die in accident.