Follow KVARTHA on Google news Follow Us!
ad

വാഹനാപകടത്തിൽ പരിക്ക് പറ്റിയ പ്രവാസിക്ക് 4 കോടി രൂപ നഷ്ട പരിഹാരം നൽകാൻ വിധി

വാഹാനാപകടത്തിൽ പരിക്ക് പറ്റിയ തൃശൂർ സ്വദേശിക്ക് 22 ലക്ഷം ദിർഹം (ഏകദേശം നാല് കോടി രൂപ) നഷ്ടപരിഹാരം Thrishoor Chengallure Antony S/o Kunju Vareeth got accident on 2015. An Arab person hit
ഉമ്മുൽ ഖുവൈൻ: (www.kvartha.com 23.06.2017) വാഹാനാപകടത്തിൽ പരിക്ക് പറ്റിയ തൃശൂർ സ്വദേശിക്ക് 22 ലക്ഷം ദിർഹം (ഏകദേശം നാല് കോടി രൂപ) നഷ്ടപരിഹാരം നൽകാൻ വിധി. തൃശൂർ ചെങ്ങാലൂർ സ്വദേശി കുഞ്ഞു വറീതിന്റെ മകൻ ആന്റണി കൊക്കാടനാണ് നഷ്ടപരിഹാരം ലഭിക്കുക. 2015 ൽ ഉമ്മുൽ ഖുവൈനിൽ ഹൈവേയിൽ വെച്ച് അറബ് വംശജൻ ഓടിച്ച വാഹനവുമായി കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ആന്റണിക് സാരാമായി പരിക്കേറ്റിരുന്നു.

ക്രിമിനൽ കേസിൽ അറബ് വംശജൻ ആന്റണിയുടെ ഭാഗത്ത് തെറ്റുണ്ടെന്ന് വാദിച്ചെങ്കിലും കോടതി ഇയാളെ കുറ്റവിമുക്തനാക്കി. 30 ലക്ഷം ദിർഹം നഷ്ട പരിഹാരം ആവശ്യപ്പെട്ടാണ് ദുബൈ കോടതിയിൽ അറബ് വംശജനെയും ഇൻഷൂറൻസ് കമ്പനിയെയും പ്രതി ചേർത്ത് കേസ് നൽകിയത്.


ഈ കേസിൽ സിവിൽ കോടതി നാല് ലക്ഷം ദിർഹം നഷ്ടപരിഹാരം വിധിച്ചിരുന്നു. എന്നാൽ ഇത് കുറവാണെന്ന്  കാണിച്ച്  നൽകിയ അപ്പീലിൽ കോടതി ചിലവടക്കം 22 ലക്ഷം ദിർഹം ആന്റണിക്ക് നൽകാൻ ഉത്തരവായി. ഇതിനെതിരെ ഇൻഷൂറൻസ് കമ്പനി സുപ്രീം കോടതിയിൽ കേസ് നൽകിയെങ്കിലും ആന്റണിക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയായിരുന്നു.


Summary: Thrishoor person got four crore compensation for accident. Thrishoor Chengallure Antony S/o Kunju Vareeth got accident  on 2015. An Arab person hit his car with Antony. He got injury and later filed compensation case.