Follow KVARTHA on Google news Follow Us!
ad

'വരട്ടെ ആര്‍' അല്ല, ഇന്നു മുതല്‍ 'വന്നു ആര്‍'എന്ന് മാറ്റിപ്പറയണം: സുരേഷ് ഗോപി

തിരുവന്‍വണ്ടൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും കുറ്റൂര്‍ ഗ്രാമപഞ്ചായത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ വരട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ വേഗം കൂട്ടാന്‍ ബാര്‍ജ്ജ് Kerala, News, Suresh Gopi, Inauguration, Suresh gopi's statement about Varatter project
തിരുവന്‍ വണ്ടൂര്‍: (www.kvartha.com 23.06.2017) തിരുവന്‍വണ്ടൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും കുറ്റൂര്‍ ഗ്രാമപഞ്ചായത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ വരട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ വേഗം കൂട്ടാന്‍ ബാര്‍ജ്ജ് ഘടിപ്പിച്ച ഹിറ്റാച്ചിയുടെ (യന്ത്രകൈകളുടെ) ഉദ്ഘാടനം തൈയ്യില്‍ തോട് ആനയാറിനു സമീപം കുന്നത്തുമണ്ണില്‍ കടവില്‍ രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപി നിര്‍വ്വഹിച്ചു.

വഞ്ചി പാട്ടിന്റെ അകമ്പടികളോടു കൂടിയാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ഇനിയും 'വരട്ടെ ആര്‍' അല്ല 'വന്നു ആര്‍' എന്ന് ഇന്നു മുതല്‍ മാറ്റിപ്പറയണം. നാം തന്നെയാണ് ജീവന്‍ നിലനിര്‍ത്താനാവശ്യമുള്ള നീര്‍ത്തടങ്ങള്‍ ഇല്ലായ്മ ചെയ്തത്. അതിനുള്ള ഒരു ശിക്ഷയായിട്ട് കരുതിയാല്‍ മതി ഇപ്പോള്‍ ഈ നടക്കുന്ന വരട്ടാര്‍ പുനരുജ്ജീവനപ്രക്രിയ. ജലമില്ലാതെ ജീവജാലങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്നും ഉദ്ഘാടന സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

എം.പി.ഫണ്ടില്‍ നിന്നും 50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ അനുവദിച്ചു തരുമെന്നും ആനയാര്‍ കുന്നത്തുമണ്ണില്‍ കടവു മുതല്‍ താഴോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടു ദിവസത്തെ ജെ.സി.ബി.യുടെ വാടക തന്റെ മകളുടെ പേരിലുള്ള ട്രസ്റ്റില്‍ നിന്നും തരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വരും തലമുറക്ക് ഒരു കുടം വെള്ളം എന്ന ഓര്‍മ്മപ്പെടുത്തലിലൂടെ 2 കുരുന്നുകള്‍ക്ക് പുണ്യനദിയായ പമ്പയില്‍ നിന്നു കൊണ്ടുവന്ന ജലം സുരേഷ് ഗോപി നല്‍കി.

ജലസേചന വകുപ്പ് മന്ത്രി മാത്യു ടി. തോമസ് അധ്യക്ഷത വഹിച്ചു. കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീലേഖ രഘുനാഥ്, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പ്രസന്ന സതീഷ്, തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് രശ്മി സുഭാഷ്, ആക്ടിംഗ് വൈസ് പ്രസിഡന്റ് മനു തെക്കേടത്ത്, തൊഴിലുറപ്പ്, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Suresh Gopi, Inauguration, Suresh gopi's statement about Varatter project