Follow KVARTHA on Google news Follow Us!
ad

കര്‍ണാടക ബണ്ട്വാളില്‍ എസ് ഡി പി ഐ നേതാവിനെ വെട്ടിക്കൊന്നു

എസ് ഡി പി ഐ നേതാവിനെ വെട്ടി കൊന്നു. അമുഞ്ചേ മേഖല എസ് ഡി പി ഐ പ്രസിഡന്റ് അഷ്‌റഫ് കലായി A man was brutally hacked to death in broad daylight at Benjanapadavu here on Wednesday June 21.Ashraf Kalayi, president of Social Democratic Party of India (SDPI)
ബണ്ട്വാള്‍: (www.kvartha.com 21/06/2017) കര്‍ണാടക ബണ്ട്വാളില്‍ എസ് ഡി പി ഐ നേതാവിനെ വെട്ടിക്കൊന്നു. എസ് ഡി പി ഐ ബണ്ട്വാള്‍ അമ്മുഞ്ചെ യൂണിറ്റ് പ്രസിഡന്റും മള്ളൂരു കളായിയില്‍ താമസക്കാരനുമായ മുഹമ്മദ് അഷ്‌റഫ് (35) ആണ് വെട്ടേറ്റ് മരിച്ചത്. ബെഞ്ചനാപടവു പ്രദേശത്ത് ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

ഒരു സംഘമാണ് കൊലപാതകത്തിന്് പിന്നിലെന്ന് എസ് ഡി പി ഐ കേന്ദ്രങ്ങള്‍ ആരോപിച്ചു. സംഘം അഷ്‌റഫിന്റെ ഓട്ടോയില്‍ കയറിയ ശേഷം ബെഞ്ചനാപടവു പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെ ബെഞ്ചനാപടവു വെച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് എസ് ഡി പി ഐ അമ്മുഞ്ചെ മേഖലാ സെക്രട്ടറി എ എം അതാഉല്ലാഹ് പറഞ്ഞു.


അക്രമികളെല്ലാം മുഖം മറച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. വന്‍ പോലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. മൃതദേഹം പിന്നീട് പോസ്റ്റുമോര്‍ട്ടത്തിായി ആശുപത്രിയിലേക്ക് മാറ്റി.

Summary: A man was brutally hacked to death in broad daylight at Benjanapadavu here on Wednesday June 21.Ashraf Kalayi, president of Social Democratic Party of India (SDPI) Ammunje zonal unit, was murdered by a gang which attacked him with swords at Benjanapadavu in the taluk, it is gathered.