Follow KVARTHA on Google news Follow Us!
ad

രാജീവ് ഗാന്ധി വധക്കേസ് പ്രതി ദയാവധത്തിന് അനുമതി തേടി

ദയാവധത്തിന് അനുമതി തേടി രാജീവ് ഗാന്ധി വധക്കേസ് പ്രതി ജയില്‍ അധികാരികള്‍ക്ക് കത്ത് നല്‍കി. വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി റോബര്‍ട്ട് പയസാണ് പുഴല്‍ സെന്‍ട്രല്‍ ജയില്‍ അധികാരികള്‍ക്ക് കത്ത് നല്‍കിയത്. National, India, Tamilnadu, Murder case, Life Imprisonment, Supreme Court of India, Accused, Letter, Police, Assassination Attempt, Rajeev Gandhi, Mercy Killing, News
ചെന്നൈ: (www.kvartha.com 22.06.2017) ദയാവധത്തിന് അനുമതി തേടി രാജീവ് ഗാന്ധി വധക്കേസ് പ്രതി ജയില്‍ അധികാരികള്‍ക്ക് കത്ത് നല്‍കി. വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി റോബര്‍ട്ട് പയസാണ് പുഴല്‍ സെന്‍ട്രല്‍ ജയില്‍ അധികാരികള്‍ക്ക് കത്ത് നല്‍കിയത്. 26 വര്‍ഷമായി ജയിലില്‍ കഴിയുന്ന തനിക്ക് ഇനി മോചനം സാധ്യമാകില്ലെന്ന് മനസിലായെന്നും അതിനാല്‍ ദയാവധം അനുവദിയ്ക്കണമെന്നുമാണ് പയസ് കത്തില്‍ ആവശ്യപ്പെടുന്നത്.

പയസ്സടക്കം മൂന്നുപേർക്കാണ് സുപ്രീം കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. രാജീവ് വധക്കേസിൽ ഗൂഢാലോചന കുറ്റമാണ് പയസടക്കമുള്ളവരിൽ ചുമത്തിയത്. ബുധനാഴ്ച ലഭിച്ച കത്ത് ജയില്‍ അധികൃതര്‍ ഡി ജി പിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്.

1991 മെയ് 21 നാണ് മുന്‍പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷനുമായിരുന്ന രാജീവ് ഗാന്ധി തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. എല്‍ ടി ടി ഇ നിയോഗിച്ച തനു എന്ന ചാവേറാണ് ആക്രമണം നടത്തിയത്.
 
National, India, Tamilnadu, Murder case, Life Imprisonment, Supreme Court of India, Accused, Letter, Police, Assassination Attempt, Rajeev Gandhi, Mercy Killing, News

കേസില്‍ എല്‍ ടി ടി ഇ പ്രവര്‍ത്തകരായ 26 പ്രതികളെ ടാഡ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതി ഇതില്‍ 19 പേരെ വെറുതെവിടുകയും മൂന്നുപേരുടെ വധശിക്ഷ ജീവപര്യന്തമാക്കുകയും ചെയ്തു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നളിനിയുടെ ശിക്ഷ പിന്നീട് ജീവപര്യന്തമാക്കി കുറച്ചിരുന്നു. രാജീവിന്റെ ഭാര്യ സോണിയാ ഗാന്ധി നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു സുപ്രീംകോടതി നടപടി. വധശിക്ഷക്ക് വിധിക്കപ്പെട്ട നളിനിയുടെ ഭര്‍ത്താവ് മുരുകന്‍, പേരറിവാളന്‍, ശാന്തന്‍ എന്നിവരുടെ ശിക്ഷ മൂന്നുവര്‍ഷം മുമ്പ് സുപ്രീംകോടതി റദ്ദുചെയ്തു. 

രാഷ്ട്രപതിക്ക് മൂന്നുപ്രതികളും നല്‍കിയ ദയാഹര്‍ജിയില്‍ തീരുമാനമെടുക്കുന്നത് വര്‍ഷങ്ങള്‍ നീണ്ട സാഹചര്യത്തില്‍ ഒരു കേസില്‍ ജീവപര്യന്തവും വധശിക്ഷയും അനുഭവിക്കേണ്ടതില്ലെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ നടപടി. ഇതേതുടര്‍ന്ന് ഈ മൂന്നുപ്രതികളും തമിഴ്‌നാട് ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. ജയിലില്‍ കാല്‍ നൂറ്റാണ്ടോളം പൂര്‍ത്തിയാക്കിയ ഇവരെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നീക്കം നടത്തിയെങ്കിലും സൂപ്രീംകോടതി ഇത് തടയുകയായിരുന്നു.

Summary: Robert Payas, a convict in the Rajiv Gandhi assassination case who has been behind bars for more than 26 years, submitted a request for mercy killing to the prison authorities on Wednesday.

Keywords: National, India, Tamilnadu, Murder case, Life Imprisonment, Supreme Court of India, Accused, Letter, Police, Assassination Attempt, Rajeev Gandhi, Mercy Killing, News