Follow KVARTHA on Google news Follow Us!
ad

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷവും ദളിത് കാര്‍ഡ് തന്നെ ഇറക്കി കളിക്കുന്നു

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പാണെങ്കിലും മീരാകുമാറെന്ന ദളിത് സ്ഥാനാര്‍ഥിയെ രംഗത്ത് ഇറക്കുകവഴി പ്രതിപക്ഷം ഒരുങ്ങുന്നത് ആശയപരമായ പോരാണ്. ബിജെപിNews, National, New Delhi, Election, Presidential Elections 2017 highlights: Meira Kumar picked for credentials, not Dalit status, says Opposition
ന്യൂഡല്‍ഹി: (www.kvartha.com 23.06.2017) രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പാണെങ്കിലും മീരാകുമാറെന്ന ദളിത് സ്ഥാനാര്‍ഥിയെ രംഗത്ത് ഇറക്കുകവഴി പ്രതിപക്ഷം ഒരുങ്ങുന്നത് ആശയപരമായ പോരാണ്. ബിജെപി മുന്നോട്ടുവയ്ക്കുന്ന സ്ഥാനാര്‍ഥി ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തെ അനുകൂലിക്കുന്ന സ്ഥാനാര്‍ഥിയാണെന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന വിമര്‍ശം.

ദളിത് കാര്‍ഡിറക്കി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയടക്കം പിന്തുണ ഉറപ്പാക്കിയ ബിജെപി ഇതുവരെ 60 ശതമാനം വോട്ടാണ് സ്വന്തമാക്കിയിരിക്കുന്നത്. രണ്ട് എംപിമാരും 71 എംഎല്‍എമാരുമുള്ള ജെഡിയുവിന്റെ നിലപാടാണ് എന്‍ഡിഎയ്ക്കു ഏറെ ഗുണം ചെയ്തിരിക്കുന്നത്. അണ്ണാ ഡിഎംകെ അമ്മ വിഭാഗവും പനീര്‍ശെല്‍വം വിഭാഗവും കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ദളിത് വനിതയെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ നിതീഷ് കുമാറിനെ തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്നും പ്രതിപക്ഷം കണക്കുകൂട്ടുന്നുണ്ട്. നിതീഷ് പ്രതിപക്ഷത്തേക്കുവന്നാല്‍ തെരഞ്ഞെടുപ്പ് കടുപ്പമാകും.

17 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ മീരയുടെ പേര് ഏകകണ്ഠമായാണ് തീരുമാനിച്ചതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബിഎസ്പി നേതാവ് സതീഷ് മിശ്രയും യോഗത്തില്‍ പങ്കെടുത്തിരുന്നു. പ്രതിപക്ഷത്തിന് ദളിത് സ്ഥാനാര്‍ഥിയെ വേണമെന്ന് അവസാനംവരെ നിലപാടെടുത്തത് മായാവതിയുടെ ബിഎസ്പിയായിരുന്നു. ദളിത് സ്ഥാനാര്‍ഥിയല്ലെങ്കില്‍ ബിജെപി സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് അവര്‍ പരസ്യമായി പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. 72 കാരിയായ മീര മുന്‍ ഉപപ്രധാനമന്ത്രിയും സ്വാതന്ത്ര്യസമര സേനാനിയും ദളിത് നേതാവുമായ ജഗ്ജീവന്‍ റാമിന്റെ മകളാണ്. പട്നയിലായിരുന്നു ജനനമെങ്കിലും മീരയുടെ ജീവിതം ഏറിയപങ്കും ഡല്‍ഹിയിലായിരുന്നു. പഠിച്ചത് ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ കോളജിലും മിരാന്‍ഡ ഹൗസിലുമാണ്. വിഷയം ഇംഗ്ലീഷ് സാഹിത്യം. പിന്നീട് നിയമത്തിലും ബിരുദമെടുത്തു. '73ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ പ്രവേശിച്ചു. സ്പെയിനിലും യുകെയിലും മൗറീഷ്യസിലും നയതന്ത്രപ്രതിനിധിയായി. രാജീവ്ഗാന്ധിയുടെ പ്രേരണയാലാണ് മീരാകുമാര്‍ '85ല്‍ ജോലി രാജിവെച്ച് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. ആദ്യ തെരഞ്ഞെടുപ്പില്‍ അവര്‍ മത്സരിച്ചത് യുപിയിലെ ബിജ്നൗറിലാണ്. പിന്നീട് രണ്ടുതവണ ഡല്‍ഹിയിലെ കരോള്‍ബാഗില്‍നിന്നു മത്സരിച്ചു ജയിച്ചു.

സുപ്രീംകോടതിയില്‍ അഭിഭാഷകനായ മഞ്ജുള്‍ കുമാറാണ് ഭര്‍ത്താവ്. ഒരു മകനും രണ്ടു പെണ്‍മക്കളുമുണ്ട്. സ്പോര്‍ട്സിലും കവിതയെഴുത്തിലും താത്പര്യമുള്ള മീര 'പവന്‍പ്രസാദ്' എന്ന ഒരു മാസികയുടെ എഡിറ്ററായിരുന്നു കുറച്ചുകാലം. ദേശീയ ജനസംഖ്യാ കമ്മീഷന്‍, ദേശീയോദ്ഗ്രഥന സമിതി തുടങ്ങിയവയില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, New Delhi, Election, Presidential Elections 2017 highlights: Meira Kumar picked for credentials, not Dalit status, says Opposition