Follow KVARTHA on Google news Follow Us!
ad

കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; മാര്‍പ്പാപ്പയുടെ ഉപദേശകനെതിരെ കേസ്

പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ചതിന് ഓസ്‌ട്രേലിയന്‍ പോലീസ് ഫ്രാന്‍Police, News, Allegation, Finance, Criminal Case, Crime, Court, World,
മെല്‍ബണ്‍: (www.kvartha.com 29.06.2017) പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ചതിന് ഓസ്‌ട്രേലിയന്‍ പോലീസ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉപദേശകനെതിരെ കേസെടുത്തു. മാര്‍പാപ്പയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവും 76കാരനുമായ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെതിരെയാണ് കേസെടുത്തത്. കര്‍ദിനാള്‍ ജോര്‍ജ് പെല്‍ ഓസ് ട്രേലിയയിലെ പ്രമുഖ കത്തോലിക്കാ ബിഷപ്പാണ്.

അടുത്തിടെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തപ്പെട്ട വത്തിക്കാനിലെ ഏറ്റവും ഉയര്‍ന്ന ഔദ്യോഗിക പ്രതിനിധിയാണ് ഇദ്ദേഹം. നാല് വര്‍ഷം മുന്‍പുതന്നെ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന് തുടങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കര്‍ദിനാളിനെതിരെ ഒന്നിലധികം പേര്‍ പീഡന ആരോപണങ്ങള്‍ ഉന്നയിച്ച പശ്ചാത്തലത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് വിക്ടോറിയ സ് റ്റേറ്റ് പോലീസ് പറഞ്ഞു. ജൂലായ് 18ന് മെല്‍ബണ്‍ കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ച് അദ്ദേഹത്തിന് സമന്‍സ് അയച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

Pope aide George Pell charged with child molestation abuse, Police, News, Allegation, Finance, Criminal Case, Crime, Court, World

എന്നാല്‍ സംഭവത്തില്‍ തനിക്കെതിരായ ആരോപണങ്ങള്‍ കര്‍ദിനാള്‍ നിഷേധിച്ചിട്ടുണ്ടെന്നും, അദ്ദേഹം തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി രാജ്യത്ത് തിരികെയെത്തുമെന്നും സിഡ് നി കത്തോലിക്ക അതിരൂപത അറിയിച്ചു.

Also Read:
ശക്തമായ കാറ്റില്‍ സ്‌കൂള്‍ പരിസരത്തെ കൂറ്റന്‍മാവ് ഒടിഞ്ഞു വീണു; കുട്ടികള്‍ ക്ലാസിലായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pope aide George Pell charged with child molestation abuse, Police, News, Allegation, Finance, Criminal Case, Crime, Court, World.