Follow KVARTHA on Google news Follow Us!
ad

പള്ളിയില്‍ രാത്രി നിസ്‌ക്കാരത്തിനെത്തിയവര്‍ക്കുനേരെ വെടിവെച്ചു; പോലീസുകാരനെ ജനക്കൂട്ടം തല്ലിക്കൊന്നു

പള്ളിയില്‍ രാത്രി നിസ്‌ക്കാരത്തിനെത്തിയവര്‍ക്കുനേരെSrinagar, News, Crime, Report, Mobil Phone, Injured, National,
ശ്രീനഗര്‍: (www.kvartha.com 23.06.2017) പള്ളിയില്‍ രാത്രി നിസ്‌ക്കാരത്തിനെത്തിയവര്‍ക്കുനേരെ വെടിവെച്ചുവെന്ന് ആരോപിച്ച് പോലീസുകാരനെ ജനക്കൂട്ടം തല്ലിക്കൊന്നു. ജമ്മു കശ് മീര്‍ തലസ്ഥാനമായ ശ്രീനഗറിലെ ജാമിയ മസ് ജിദിന് മുന്നില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.

മസ് ജിദിന് മുന്നില്‍ കാവല്‍ ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്ന കശ് മീര്‍ പോലീസിലെ ഡെപ്യൂട്ടി സൂപ്രണ്ട് മുഹമ്മദ് അയ്യൂബ് പണ്ഢിറ്റ് ആണ് ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ക്രൂരമായി കൊല്ലപ്പെട്ടത്.

 Police Officer Beaten To Death By Mob Outside Srinagar's Jamia Masjid, Srinagar, News, Crime, Report, Mobil Phone, Injured, National

സ്വയരക്ഷയ്ക്ക് വേണ്ടി പോലീസുകാരന്‍ നടത്തിയ വെടിവയ് പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം പോലീസുകാരന്റെ റിവോള്‍വര്‍ സംഭവത്തിനുശേഷം അപ്രത്യക്ഷമായിരിക്കയാണെന്ന് പോലീസ് പറഞ്ഞു.

 റംസാന്‍ മാസത്തിലെ രാത്രിയിലുള്ള പ്രാര്‍ത്ഥന നടക്കുന്നതിനിടെ പോലീസുകാരന്‍ പള്ളിയിലെത്തിയവരുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് പ്രശ് നങ്ങള്‍ ആരംഭിച്ചത്. ഇതിനെ ചോദ്യം ചെയ് ത് ഒരു സംഘം രംഗത്തെത്തിയതോടെ പോലീസുകാരന്‍ കയ്യിലുണ്ടായിരുന്ന പിസ് റ്റള്‍ എടുത്ത് ജനക്കൂട്ടത്തിന് നേരെ വെടിവച്ചുവെന്നാണ് ആരോപണം.

സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ് തു. തുടര്‍ന്ന് അക്രമാസക്തരായ ജനക്കൂട്ടം പോലീസുകാരനെ കെട്ടിയിടുകയും വിവസ്ത്രനാക്കി മര്‍ദിക്കുകയും ചെയ്തു. മര്‍ദനത്തിനൊടുവില്‍ പോലീസുകാരന്‍ മരിച്ചെന്ന് ഉറപ്പ് വരുത്തിയതിനെ തുടര്‍ന്ന് സമീപത്തുള്ള പോലീസ് പോസ്റ്റുകളും ആക്രമിച്ച് തകര്‍ത്താണ് ജനക്കൂട്ടം അരിശം തീര്‍ത്തത്.

ക്രമസമാധാനം തകര്‍ന്നതോടെ സംഭവസ്ഥലത്തേക്ക് കൂടുതല്‍ പോലീസുകാരെത്തുകയും സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കുകയും ചെയ്തു. മറ്റൊരു പോലീസുകാരന്‍ കൂടി കൃത്യ നിര്‍വഹണത്തിനിടെ മരിച്ചതായി പോലീസ് പിന്നീട് പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് താഴ് വരയില്‍ കുറച്ച് ദിവസത്തേക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം സംഭവസമയത്ത് പോലീസുകാരന്‍ യൂനിഫോമിലായിരുന്നില്ല. അതുകൊണ്ടുതന്നെ ഇയാളെ പെട്ടെന്ന് തിരിച്ചറിയാനും പറ്റിയിരുന്നില്ല. ഇയാളുടെ മൊബൈല്‍ഫോണിലേക്ക് ബന്ധു വിളിച്ചപ്പോഴാണ് ആളെ തിരിച്ചറിയാന്‍ കഴിഞ്ഞതെന്നും പോലീസ് പറഞ്ഞു.

Also Read:
എയര്‍പോര്‍ട്ടില്‍ നിന്നും നാട്ടിലേക്ക് വരികയായിരുന്ന കാസര്‍കോട്ടെ യുവാവിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 5 ലക്ഷം; ഒടുവില്‍ സിനിമാ സ്‌റ്റൈലില്‍ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police Officer Beaten To Death By Mob Outside Srinagar's Jamia Masjid, Srinagar, News, Crime, Report, Mobil Phone, Injured, National.