Follow KVARTHA on Google news Follow Us!
ad

ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കമിതാക്കളുടെ സെല്‍ഫി; കാമുകന്റെ ലൈസന്‍സ് റദ്ദാക്കി

കമിതാക്കള്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ സെല്‍ഫി എടുത്തതിനെ തുടര്‍ന്ന് കാമുകന്റെ Police, News, Auto & Vehicles, Girl, Parents, Kerala,
കാക്കനാട്: (www.kvartha.com 29.06.2017) കമിതാക്കള്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ സെല്‍ഫി എടുത്തതിനെ തുടര്‍ന്ന് കാമുകന്റെ ലൈസന്‍സ് റദ്ദാക്കി. മോട്ടോര്‍ വാഹന വകുപ്പിന്റെ വണ്ടിക്ക് മുന്നില്‍ വെച്ചായിരുന്നു കമിതാക്കളുടെ സെല്‍ഫി പരമ്പര .

അമിത വേഗതയിലുള്ള ബൈക്കില്‍ വെച്ചാണ് ഇരുവരുടേയും പ്രകടനം. എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പ് പിന്നാലെയുള്ളത് ഇവര്‍ ശ്രദ്ധിച്ചതേയില്ല. കാമുകനേയും ചേര്‍ത്ത് പിടിച്ച് കാമുകിയാണ് പിന്നിലിരുന്ന് സെല്‍ഫികള്‍ തുരുതുരാ പകര്‍ത്തിയത്.

Police, News, Auto & Vehicles, Girl, Parents, Kerala

കാക്കനാട്ടെ ഒരു കോളജിലെ ബികോം വിദ്യാര്‍ത്ഥിനിയും ബിടെക് പൂര്‍ത്തിയാക്കിയ കാമുകനുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയിലായത്. യാത്രയ്ക്കിടെ യുവാവിന്റെ ഹെല്‍മറ്റ് ഊരിയും തല വശങ്ങളിലേയ്ക്ക് തിരിച്ചു പിടിച്ചുമൊക്കെ പെണ്‍കുട്ടി സെല്‍ഫി തുടര്‍ന്നതോടെയാണ് പോലീസ് വാഹനം തടഞ്ഞുനിര്‍ത്തിയത്. 

തുടര്‍ന്ന് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചെന്ന് കാട്ടി കേസ് രജിസ്റ്റര്‍ ചെയ്ത് യുവാവിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ ആര്‍ടിഒയ്ക്ക് ഫയല്‍ കൈമാറുകയും ചെയ്തു. ഇരുവരുടെയും മാതാപിതാക്കളോട് ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്.

Also Read:
വീടിനു നേരെ കല്ലേറ്, ചോദിക്കാന്‍ ചെന്നയാള്‍ക്ക് മര്‍ദനം, കസ്റ്റഡിയിലെടുത്ത പോലീസിനു നേരെ കൈയ്യേറ്റം; ഒറ്റ ദിവസം കൊണ്ട് മൂന്ന് കേസുകളില്‍ പ്രതിയായ യുവാവ് ജയിലിലായി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police cut youth driving licence, Police, News, Auto & Vehicles, Girl, Parents, Kerala.