Follow KVARTHA on Google news Follow Us!
ad

നിരോധിച്ച 96,500 രൂപയുടെ പഴയ നോട്ടുകള്‍ മാറ്റി നൽകണമെന്നപേക്ഷിച്ച് കത്തയച്ച അനാഥരായ സഹോദരങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ മറുപടി, റിസർവ് ബാങ്ക് വരെ കൈമലർത്തിയ കേസിൽ മോഡി ഇടപെട്ടതോടെ പുത്തൻ പണത്തിന്റെ കുറച്ച് നോട്ടുകളും കൂടാതെ ഞെട്ടിപ്പിക്കുന്ന മറ്റൊരു സമ്മാനവും കുട്ടികളെ തേടിയെത്തി

നിരോധിച്ച 96,500 രൂപയുടെ പഴയ നോട്ടുകള്‍ മാറ്റി നൽകണമെന്നപേക്ഷിച്ച് കത്തയച്ച അനാഥ സഹോദരങ്ങള്‍ക്ക് Prime Minister Narendra Modi sanctioned Rs 50,000 for an orphan brother-sister duo in Kota who had
കോട്ട (രാജസ്ഥാന്‍): (www.kvartha.com 17.06.2017) നിരോധിച്ച 96,500 രൂപയുടെ പഴയ നോട്ടുകള്‍ മാറ്റി നൽകണമെന്നപേക്ഷിച്ച് കത്തയച്ച അനാഥ സഹോദരങ്ങള്‍ക്ക് പ്രധാമന്ത്രിയയുടെ മറുപടി. റിസർവ് ബാങ്ക് വരെ കൈമലർത്തിയ കേസിൽ 50,000 രൂപ തിരിച്ച് നൽകിയ പ്രധാമന്ത്രിയുടെ ഓഫീസ് കുട്ടികളെ പ്രധാമന്ത്രിയുടെ ഇൻഷൂറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുകയും ചെയ്തു. കോട്ട സ്വദേശികളായ സൂരജ് ബൻജാര (17), സഹോദരി സലോനി (ഒമ്പത് ) എന്നിവർക്കാണ് മോദിയുടെ സർപ്രൈസ് സമ്മാനം ലഭിച്ചത്.

പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (പി എം എസ് ബി വൈ), പ്രാധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (പി എം ജെ ജെ ബി വൈ) എന്നീ ഇൻഷൂറൻസ് പരിരക്ഷയിലാണ് കുട്ടികളെ ചേർത്തിയത്. അഞ്ച് വർഷത്തേക്കുള്ള ഇൻഷൂറൻസിന്റെ ആദ്യ സംഖ്യയായ 1710 കുട്ടികൾക്ക് കൈമാറി.

Prime Minister Narendra Modi sanctioned Rs 50,000 for an orphan brother-sister duo in Kota who had found Rs 96,500 in demonetised bank notes months after the deadline to exchange such notes was over.

'അനുവദിച്ച ഈ തുകയും ഇൻഷൂറൻസ് പ്രീമിയവും നിങ്ങളുടെ പ്രശ്നങ്ങൾ പൂർണമായും ഇല്ലാതാക്കില്ലെങ്കിലും പ്രശ്‌നത്തിന്റെ തോത് കുറക്കാൻ ഇത് കൊണ്ടാകും’ കുട്ടികൾക്കുള്ള കത്തിൽ മോഡി പറഞ്ഞു.

മാർച്ച് 25 ന് മോദിക്ക് സഹായമഭ്യർത്ഥിച്ച് കൊണ്ടെഴുതിയ കത്തിൽ നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയോർത്ത് സഹതാപമുണ്ടെന്ന് പ്രധാമന്ത്രിയുടെ ഓഫീസ് നേരത്തെ മറുപടി നൽകിയിരുന്നു.

തുകയും കത്തും ലഭിച്ച കാര്യം കോട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഹരീഷ് ഗുരുഭക്ഷണി സ്ഥിരീകരിച്ചു. ജൂൺ ആറിനാണ് മറുപടി കത്ത് ലഭിച്ചതെന്നും തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിസർവ് ബാങ്ക് കൂടി കൈമലർത്തിയപ്പോൾ അവസാന പ്രതീക്ഷയെന്നോണമാണ് പ്രധാന മന്ത്രിക്ക് കത്തയച്ചതെന്നും അദ്ദേഹം താങ്കളുടെ പ്രയാസം മനസ്സിലാക്കിയെന്നും സൂരജ് വ്യക്തമാക്കി. നേരത്തെ ചില സാമൂഹിക സംഘടനകൾ കുട്ടികളുടെ അവസ്ഥയറിഞ്ഞ് 25,000 രൂപ നൽകിയിരുന്നു.


മാതാവും പിതാവും മരണപ്പെട്ട കുട്ടികള്‍ കോട്ടയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ് കഴിയുന്നത്. ഇവിടെ കഴിയുന്നതിനിടയില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് ആര്‍ കെ പുരത്ത് കുട്ടികള്‍ക്കൊരു വീടുണ്ടെന്ന് പറഞ്ഞത്. ഇതിനെ തുടര്‍ന്ന് മാർച്ചിൽ പോലീസ് വീട്ടിൽ നടത്തിയ പരിശോധനയില്‍ 96,500 രൂപ കണ്ടെത്തുകയായിരുന്നു.

കൂലി ജോലിക്കാരിയായിരുന്ന അമ്മയുടെ സമ്പാദ്യമായിരുന്നു ഇതെന്ന് കുട്ടികൾ പറഞ്ഞു. എല്ലാം പഴയ നോട്ടുകളായതിനാൽ തന്നെ ഇത് മാറ്റി നൽകാൻ ആദ്യം ആര്‍ ബി ഐക്ക് കത്തയച്ചെങ്കിലും മാറ്റി തരാന്‍ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ ചെയര്‍മാന്‍ ഹരീഷിൻറെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്.

ഈ പണം മാറി കിട്ടിയാല്‍ അനിയത്തിയുടെ പേരില്‍ ഫിക്‌സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കണമെന്ന് സൂരജ് പറഞ്ഞിരുന്നു. 500 ന്റേയും ആയിരത്തിന്റേയും 171 നോട്ടുകളാണ് ആകെ ഉണ്ടായിരുന്നത്. 2013 ലായിരുന്നു ഇവരുടെ മാതാവ് മരണപ്പെട്ടത്. ജോലിക്ക് പോയി തിരിച്ച് വരുമ്പോൾ ഇവരെ ആരോ കൊലപ്പെടുത്തുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: Prime Minister Narendra Modi sanctioned Rs 50,000 for an orphan brother-sister duo in Kota who had found Rs 96,500 in demonetised bank notes months after the deadline to exchange such notes was over.