Follow KVARTHA on Google news Follow Us!
ad

റമദാനില്‍ ഷോര്‍ട്ട്‌സ് ധരിച്ച യുവതിക്ക് ബസില്‍ മര്‍ദ്ദനം

ഇസ്താന്‍ബൂള്‍: (www.kvartha.com 22.06.2017) ഷോര്‍ട്ട്‌സ് ധരിച്ച് ബസില്‍ കയറിയ യുവതിക്ക് മര്‍ദ്ദനം. പുണ്യമാസമായ റമദാനില്‍ ഷോര്‍ട്ട് ധരിച്ചുവെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദം. World, Turkey
ഇസ്താന്‍ബൂള്‍: (www.kvartha.com 22.06.2017) ഷോര്‍ട്ട്‌സ് ധരിച്ച് ബസില്‍ കയറിയ യുവതിക്ക് മര്‍ദ്ദനം. പുണ്യമാസമായ റമദാനില്‍ ഷോര്‍ട്ട് ധരിച്ചുവെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദം. സംഭവം തുര്‍ക്കിയില്‍ വന്‍ ചര്‍ച്ചയ്ക്ക് വിധേയമായിട്ടുണ്ട്. യുവതിയെ അനുകൂലിച്ച് നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തി.

യൂണിവേഴ്സ്റ്റി വിദ്യാര്‍ത്ഥിനിയായ അസീന മെലിസ സല്‍ഗം ആണ് മര്‍ദ്ദനത്തിനിരയായത്. അസീനയുടെ പിന്നിലെ സീറ്റില്‍ ഇരുന്ന യുവാവ് അവരുടെ മുഖത്തിടിക്കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്.

 Outcry after Turkish woman assaulted for 'wearing shorts in Ramadan'

മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെടാനായി അസീന ബസില്‍ നിന്ന് ഓടിയിറങ്ങിയെങ്കിലും പിന്നില്‍ നിന്നും പിടിച്ചുവലിച്ചാണ് യുവാവ് മര്‍ദ്ദിച്ചത്.

ഇയാളെ പിടികൂടി ചോദ്യം ചെയ്തുവെങ്കിലും പിന്നീട് പോലീസ് വിട്ടയച്ചു. ഇതും വിവാദമായിട്ടുണ്ട്. യുവാവിനെ മോചിപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തമായതോടെ രണ്ടാമത് അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങളുണ്ടായി. എന്നാല്‍ അറസ്റ്റുണ്ടായതായി വ്യക്തമല്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: A Turkish man assaulted a young woman on an Istanbul bus for wearing shorts during the holy month of Ramadan, images showed on Wednesday, sparking a furore among women's rights activists.

Keywords: World, Turkey