Follow KVARTHA on Google news Follow Us!
ad

ലൈംഗിക ആവശ്യത്തിന് ഉപയോഗിക്കുന്ന നാല് വയസുകാരിക്ക് സമാനമായ പാവയെ വാങ്ങാൻ ശ്രമിച്ച ആണവോർജ ഉപദേശകന് ജയിൽ ശിക്ഷ

ലൈംഗികാവശ്യത്തിനുപയോഗിക്കുന്ന നാല് വയസുകാരിക്ക് സമാനമായ പാവയെ വാങ്ങാൻ ശ്രമിച്ച nuclear energy expert was behind bars in disgrace on Friday after he was caught smuggling a child-like 'paedophile' girls doll into the
ലണ്ടൻ: (www.kvartha.com 24.06.2017) ലൈംഗികാവശ്യത്തിനുപയോഗിക്കുന്ന നാല് വയസുകാരിക്ക് സമാനമായ പാവയെ വാങ്ങാൻ ശ്രമിച്ച,  ഒരു കുട്ടിയുടെ പിതാവായ ആണവോർജ ഉപദേശകനെ 2.8 വർഷത്തേയ്ക്ക്  ശിക്ഷിച്ചു. ആൻഡ്ര്യു ഡോബ്സണിനാണ് (49) കോടതി ശിക്ഷ വിധിച്ചത്. ബ്രിട്ടനിലെ ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമാണിതെന്ന്  വിദേശ മാധ്യമങ്ങൾ  റിപ്പോർട്ട് ചെയ്തു.

സിലിക്കോൺ നിർമ്മിതമായ പെൺകുട്ടി പാവ 150 പൗണ്ടിന് (12,380 രൂപക്ക് ) ഇ- ബേ വഴിയാണ്  ഇയാൾ ബുക്ക് ചെയ്തത്. നാല് വയസുള്ള പെൺകുട്ടിക്ക് ഉണ്ടാകുന്ന എല്ലാ ശരീര ഘടനയും പാവക്കും ഉണ്ട്.

ഓർഡർ ചെയ്ത പാവയുടെ പാക്ക് മിഡ്ലാൻഡ് വിമാനത്തിലെത്തിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ലൈംഗിക ആവശ്യത്തിനുള്ള പാവയാണെന്ന് ബോധ്യമായത്. തുടർന്ന് പോലീസ് ഡോബ്സന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. ഇതിൽ നിന്നും കുട്ടികളുടെ അനവധി അശ്ശീല ഫോട്ടോയും വീഡിയോയും കണ്ടെത്തി.


കോടതിയിൽ ഹാജരാക്കിയ ആൻഡ്ര്യു കുറ്റം സമ്മതിച്ചു. തുടർന്ന് ജഡ്ജി സൈമൺ ബെർക്‌സൻ  ജയിൽ ശിക്ഷ വിധിക്കുകയായിരുന്നു. ഹോങ്കോങ്ങിൽ നിന്നാണ് ആൻഡ്യൂസ് ഈ പാവ ഓർഡർ ചെയ്തത്.

Summary: nuclear energy expert was behind bars in disgrace on Friday after he was caught smuggling a child-like 'paedophile' girls doll into the UK in the first case of its kind in Britain Father-of-one Andrew Dobson, 49, from Cheshire, used eBay to buy the £150 silicon doll - which resembled a girl as young as four