Follow KVARTHA on Google news Follow Us!
ad

കോൺഗ്രസ് പ്രവർത്തകരുടെ വീടിന്റെ ചുമരുകളിൽ ബി ജെ പി പ്രചാരണം; പാർട്ടിയിൽ അംഗത്വമെടുക്കാത്തതിന്റെ പ്രതികാരം ഇങ്ങനെ; പോലീസിലും തെരഞ്ഞെപ്പ് കമ്മീഷനും പരാതി നൽകി

പുറത്തു പോയി വീട്ടിൽ തിരിച്ചെത്തിയ കോൺഗ്രസ് പ്രവർത്തകരുടെ വീടിന്റെ ചുമരുകളിൽ The ruling party in Madhya Pradesh is accused of writing “my house belongs to BJP” on the walls
ഭോപ്പാൽ: (www.kvartha.com 23.06.2017) പുറത്തു പോയി വീട്ടിൽ തിരിച്ചെത്തിയ കോൺഗ്രസ് പ്രവർത്തകരുടെ വീടിന്റെ ചുമരുകളിൽ കണ്ടത് ബി ജെ പി മുദ്ര. ഷാഹ്‌പുര പ്രദേശത്തെ വീടുകളിലാണ് ബി ജെ പി മുദ്രാവാക്യവും പേരും എഴുതി വെച്ചത്. ബി ജെ പി അംഗത്വമെടുക്കാത്തതിന്റെ പ്രതികാരമാണെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പോലീസിനും തെരഞ്ഞെപ്പ് കമ്മീഷനും പരാതി നൽകി.

ബി ജെ പി ഭരിക്കുന്ന സംസ്ഥാനത്തെ കോൺഗ്രസ് ഭൂരിപക്ഷ പ്രദേശമായ ഇവിടെ രണ്ടാഴ്ച മുമ്പ് ബി ജെ പി മെമ്പർഷിപ് ക്യാമ്പയിന് ചെന്നിരുന്നുവെന്ന് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പ്യാരി ഖാൻ പറഞ്ഞു. എന്നാൽ പലരും ബി ജെ പി അംഗത്വമെടുക്കുന്നതിന് താൽപര്യം കാണിച്ചിരുന്നില്ലെന്നും ഇതിന്റെ പക പോക്കലാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ മുദ്രാവാക്യവും പെയിന്റിംഗുമെല്ലാം മെമ്പർഷിപ് ക്യാമ്പയിന്റെ പരസ്യമാണെന്നാണ് ബി ജെ പി കോർപറേറ്റർ സുഷമ പറഞ്ഞത്.

'രാജ്യത്ത് നടക്കുന്ന മെമ്പർഷിപ്പിന്റെ ഭാഗം തന്നെയാണ് ഈ ചുവരെഴുത്തും പെയിന്റിംഗും. ഇത് ആർക്കെങ്കിലും അസൗകര്യമായിട്ടുണ്ടെങ്കിൽ പരിശോധിക്കും' ബി ജെ പി ലെജിസ്ളേറ്റർ സുരേന്ദ്ര നാഥ് സിങ് പറഞ്ഞു.


അതേസമയം തന്റെ വീടിന്റെ ചുമരിൽ എഴുതി വെക്കരുതെന്ന് ഭാര്യ പറഞ്ഞിട്ടും ഇവർ കേട്ടില്ലെന്ന് കോൺഗ്രസ് നേതാവ് അശോക് കുറ്റപ്പെടുത്തി.

സ്ഥലത്ത് ബി ജെ പി യുടെ ഗുണ്ടകൾ വിളയാടുന്നുണ്ടെന്നും ജങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കാൻ അവരെ അനുവദിക്കില്ലെന്നും  ജില്ലാ കോൺഗ്രസ് പ്രസിഡന്റ് പി സി ശർമ്മ പറഞ്ഞു.

Summary: The ruling party in Madhya Pradesh is accused of writing “my house belongs to BJP” on the walls of several homes in the Shahpura locality of the capital city, allegedly after a failed membership drive