Follow KVARTHA on Google news Follow Us!
ad

കഴിഞ്ഞ ഒമ്പത് വർഷമായി മുകേഷ് അംബാനിയുടെ ശമ്പളം ഇതാണ്

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വാര്‍ഷിക ശമ്പളം ഒൻപതാം വര്‍ഷവും മാറ്റമില്ലാതെ തുടർന്നു. ഒൻപത് വർഷമായി 5 കോടി രൂപയാണ് അദ്ദേഹത്തിന്റെ വാർഷിക ശമ്പളം. മുകേഷിന്റെ ശമ്പളം 38.75 കോടി രൂപയായി ഉയര്‍ത്താന്‍ ഒാഹരിയുടമകളുടെ അനുമതിയുണ്ട്. Indian, Finance, Mukesh Ambani, Salary, Reliance, Business Man, Business, Decreased, News
മുംബൈ: (www.kvartha.com 29.06.2017) റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വാര്‍ഷിക ശമ്പളം ഒമ്പതാം വർഷവും മാറ്റമില്ലാതെ തുടരുന്നു. 15 കോടി രൂപയാണ്  ഈ കാലയളവിൽ അദ്ദേഹം കൈപറ്റിയിരിക്കുന്ന വാർഷിക ശമ്പളം. എന്നാൽ മുകേഷിന്റെ ശമ്പളം 38.75 കോടി രൂപയായി ഉയര്‍ത്താന്‍ ഒാഹരിയുടമകളുടെ അനുമതിയുണ്ട്.

എന്നാൽ അദ്ദേഹത്തിന്റെ താൽപര്യ പ്രകാരമാണ് ശമ്പളം 15 കോടി രൂപയില്‍ നിലനിർത്തുന്നതെന്ന് കമ്പനിയുടെ 2016-17 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2008-09 കാലത്താണ് മുകേഷ് അംബാനിയുടെ ശമ്പളം 15 കോടി രൂപയായത്. അതേസമയം കമ്പനിയിലെ മുഴുവന്‍സമയ ഡയറക്ടര്‍മാരുടെ വേതനം വര്‍ധിപ്പിച്ചിട്ടുണ്ട്. കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടർമാരായ പി എം എസ് പ്രസാദിന്റെ ശമ്പളം മുന്‍ വര്‍ഷം 7.23 കോടിയായിരുന്നത് 7.87 കോടിയിലേക്ക് ഉയര്‍ത്തി.
 
 Indian, Finance, Mukesh Ambani, Salary, Reliance, Business Man, Business, Decreased, News

അദ്ദേഹത്തിന് കമ്പനിയുടെ 45.85 കോടിയുടെ ഓഹരി വിഹിതത്തിനും അര്‍ഹതയുണ്ട്. നികില്‍ മെസ്വാനിയുടെ ശമ്പളം 14.42 കോടിയില്‍ നിന്ന് 16.58 കോടിയിലേക്കും ഹിതാല്‍ മേസ്വാനിയുടേത് 14.41 കോടിയില്‍ നിന്ന് 16.58 കോടിയിലേക്കും ഉയര്‍ത്തി. ഇരുവര്‍ക്കും 64.18 കോടി രൂപയുടെ വീതം ഓഹരി വിഹിതത്തിനും അര്‍ഹതയുണ്ട്.

Summary: Billionaire Mukesh Ambani has left his salary unchanged at Rs 15 crore for the ninth consecutive year, while remuneration of most other whole-time directors of the company has increased.

Keywords: Indian, Finance, Mukesh Ambani, Salary, Reliance, Business Man, Business, Decreased, News