Follow KVARTHA on Google news Follow Us!
ad

വീടിന് മുന്നിൽ ചത്ത പശു; ജനം കർഷകനെ മർദിച്ച ശേഷം വീടിന് തീവെച്ചു

വീടിന് പുറത്ത് ചത്ത പശുവിനെ കണ്ടതിനെ തുടർന്ന് ക്ഷീര കർഷകനെ ഒരു A man was beaten up and his house set on fire by a mob after they allegedly found a dead cow outside his house in Deori, Jharkhand
റാഞ്ചി: (www.kvartha.com 29.06.2017) വീടിന് പുറത്ത് ചത്ത പശുവിനെ കണ്ടതിനെ തുടർന്ന് ക്ഷീര കർഷകനെ ഒരു സംഘമാളുകൾ ആക്രമിക്കുകയും വീട് അഗ്നിക്കിരയാക്കുകയും ചെയ്തു. ഉസ്മാൻ അൻസാരി (55) എന്ന കർഷകനാണ് മർദനമേറ്റത്. ജാർഖണ്ഡിലെ ഗിരിധി ജില്ലയിലെ ഡിയോറി പോലീസ് സ്റ്റേഷൻ പരിധിയിലെ ബാരിയാബാദ് ഗ്രാമത്തിലാണ് സംഭവം.

വീടിന് മുന്നിൽ കണ്ട പശുവിനെ ഉസ്മാൻ കൊലപ്പെടുത്തിയതാണെന്ന് തെറ്റി ധരിച്ചാണ് അക്രമികൾ ഉസ്മാനെ മർദിക്കുകയും വീടിന് തീവെക്കുകയും ചെയ്‍തത്. സംഭവ സ്ഥലത്തെത്തിയ പോലീസിന് നേരെ അക്രമികൾ കല്ലെറിഞ്ഞു.തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തിയാണ് അക്രമികളിൽ നിന്നും ഉസ്മാനേയും കുടുംബത്തെയും രക്ഷപ്പെടുത്തിയത്.

നേരത്തെ ട്രെയിൻ യാത്രക്കിടയിൽ 16 കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ കടുത്ത പ്രതിഷേധം നില നിൽക്കുന്നതിനിടയിലാണ് വീണ്ടും പശുവുമായി ബന്ധപ്പെട്ട് മറ്റൊരു വാർത്ത കൂടി പുറത്ത് വന്നിരിക്കുന്നത്.

Image Credit: DNA Web Desk

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: A man was beaten up and his house set on fire by a mob after they allegedly found a dead cow outside his house in Deori, Jharkhand. Police said the mob attacked Usman Ansari after some people reported to have seen a cow carcass outside his house in Betia Hatianand village, around 200km from the capital Ranchi.