Follow KVARTHA on Google news Follow Us!
ad

ചികില്‍സയ്ക്കായി നഗ്‌നഫോട്ടോ അയച്ച് കൊടുത്ത യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

ഷാര്‍ജ: (www.kvartha.com 22.06.2017) ചികില്‍സയ്ക്കായി നഗ്‌ന ഫോട്ടോ അയച്ച് കൊടുത്ത യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.Gulf, Sharjah, Emirati
ഷാര്‍ജ: (www.kvartha.com 22.06.2017) ചികില്‍സയ്ക്കായി നഗ്‌ന ഫോട്ടോ അയച്ച് കൊടുത്ത യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ശരീരവേദന മാറ്റാനുള്ള മരുന്ന് നല്‍കാനാണ് പ്രതി യുവതിയുടെ നഗ്‌ന ഫോട്ടോ ആവശ്യപ്പെട്ടത്. സഹപ്രവര്‍ത്തക പറഞ്ഞാണ് യുവതി പ്രതിയെ കുറിച്ച് അറിയുന്നത്. ചില ആയുര്‍വേദ മരുന്നുകള്‍ നല്‍കി ശരീരവേദന മാറ്റുന്ന ആളുണ്ടെന്ന് പറഞ്ഞ് പ്രതിയുടെ ഫോണ്‍ നമ്പര്‍ സഹപ്രവര്‍ത്തക നല്‍കുകയായിരുന്നു.

Gulf, Sharjah, Emirati

തുടര്‍ന്ന് യുവതി പ്രതിയെ ഫോണില്‍ ബന്ധപ്പെട്ടു. നഗ്‌നഫോട്ടോയും 10,000 ദിര്‍ഹവും അയച്ച് നല്‍കാനായിരുന്നു പ്രതി ആവശ്യപ്പെട്ടത്. വേദനയുള്ള ഭാഗം ഏതെന്ന് കണ്ടെത്താനാണ് നഗ്‌നഫോട്ടോ എന്നും പ്രതി യുവതിയോട് പറഞ്ഞു. ഫോട്ടോ അയച്ചുകൊടുത്ത ശേഷം പ്രതി 6000 ദിര്‍ഹം ആവശ്യപ്പെട്ടു. പിന്നീട് പല പ്രാവശ്യവും പ്രതി പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പണം നല്‍കിയില്ലെങ്കില്‍ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഇതോടെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Sharjah Police have arrested an Arab man for blackmailing an Emirati woman by threatening to post online her nude pictures which she sent to him seeking herbal cure for her pain.

Keywords: Gulf, Sharjah, Emirati