Follow KVARTHA on Google news Follow Us!
ad

ഫേസ്ബുക്കില്‍ ലൈക്കുകള്‍ വാരികൂട്ടാന്‍ പതിനഞ്ചാം നിലയിലെ ജനലിലൂടെ കുഞ്ഞിനെ പുറത്തേയ്ക്ക് തൂക്കി; യുവാവിന് രണ്ട് വര്‍ഷം തടവ്

അള്‍ജീറിയ: (www.kvartha.com 22.06.2017) ഫേസ്ബുക്കില്‍ ലൈക്കുകള്‍ വാരികൂട്ടാനായി എന്തും ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. ഫേസ്ബുക്കില്‍ ആയിരം ലൈക്കുWorld, Facebook, Algeria

അള്‍ജീറിയ: (www.kvartha.com 22.06.2017) ഫേസ്ബുക്കില്‍ ലൈക്കുകള്‍ വാരികൂട്ടാനായി എന്തും ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. ഫേസ്ബുക്കില്‍ ആയിരം ലൈക്കുകള്‍ ലഭിക്കുക എന്ന ലക്ഷ്യത്തോടെ കുഞ്ഞിനെ പതിനഞ്ചാം നിലയിലെ ജനലിലൂടെ പുറത്തേയ്ക്ക് തൂക്കി വീഡിയോ ചിത്രീകരിച്ച യുവാവിനെ കോടതി രണ്ട് വര്‍ഷം തടവിന് വിധിച്ചു.

ജനലിലൂടെ തൂക്കിയ കുഞ്ഞിന്റെ ചിത്രം അയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ആയിരം ലൈക്ക് ലഭിച്ചില്ലെങ്കില്‍ കുട്ടിയെ താഴെ ഇടുമെന്നായിരുന്നു ഭീഷണി.

 Man dangles baby from window for Facebook likes

വീഡിയോ കണ്ട ഭൂരിഭാഗം പേരും യുവാവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം വിചാരണയ്ക്കിടയില്‍ പ്രതി വിവാദമായ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് പറഞ്ഞിരുന്നു. ബാല്‍ക്കണിയിലുള്ള സുരക്ഷ കമ്പികള്‍ ഫോട്ടോഷോപ്പിലൂടെ നീക്കിയ ശേഷം തന്നെ കേസില്‍ കുടുക്കിയെന്നാണ് പ്രതി കോടതിയില്‍ ആരോപിച്ചത്. എന്നാല്‍ ഈ ആരോപണം കോടതി തള്ളിയിരുന്നു.

<br />
<a href="https://play.google.com/store/apps/details?id=news.kvartha" target="_blank">(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)</a><br />
<br />

SUMMARY: How far can you go for Facebook likes? And how far is too far? Apparently, for this man, there is no limit.

Keywords: World, Facebook, Algeria