Follow KVARTHA on Google news Follow Us!
ad

ഇവനാളു കൊള്ളാം! മാജിക്കെന്ന പേരില്‍ പെണ്‍കുട്ടികളുടെ മാറിടത്തില്‍ നാണയമിടുന്നു, തിരിച്ചെടുക്കുമ്പോള്‍ യുവതികളെ ദുരുപയോഗം ചെയ്യുന്നു, വീഡിയോ വൈറലായതോടെ യുവാവിനെയും ക്യാമറാമാനെയും പോലീസ് അറസ്റ്റ് ചെയ്തു

A bogus magician has been accused of molesting women after he posted a video of himself performingമാജിക് എന്ന പേരിൽ പെൺകുട്ടികളുടെ മാറിടത്തിൽ നാണയമിടുകയും എടുക്കുമ്പോൾ
ബീജിംഗ്: (www.kvartha.com 18.06.2017) മാജിക് എന്ന പേരില്‍ പെണ്‍കുട്ടികളുടെ മാറിടത്തില്‍ നാണയമിടുകയും എടുക്കുമ്പോള്‍ ലൈംഗികമായി ദുരുപയോഗം നടത്തുകയും ചെയ്ത 26 കാരനായ യുവാവിനെയും ക്യാമറാമാനെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ യുവാവ് തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് പോലീസ് നടപടിയെടുത്തത്. തുടര്‍ന്ന് 14 ഓളം യുവതികള്‍ പരാതിയുമായെത്തി. ചൈനയിലാണ് സംഭവം.

വീഡിയോയില്‍ യുവാവ് മാജിക് കാണിക്കാനെന്ന വ്യാജേന പെണ്‍കുട്ടികളെ സമീപിക്കുന്നത് കാണാം. ആദ്യം നാണയം പരിശോധിക്കാന്‍ പറഞ്ഞ ശേഷം പെണ്‍കുട്ടികളുടെ മാറിടത്തില്‍ നാണയം വെക്കും. തുടര്‍ന്ന് അടി വസ്ത്രത്തിലൂടെ നാണയം പുറത്തേക്ക് വരുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. എന്നാല്‍ അവസാനം പെണ്‍കുട്ടികളെ സ്പര്‍ശിച്ച ശേഷം മാജിക് പരാജയപ്പെട്ട് പോയെന്ന് പറഞ്ഞ് തലയൂരും. പിന്നീട് അടുത്ത പെണ്‍കുട്ടിയെ സമീപിക്കും. ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികളെയാണ് ഇയാള്‍ ദുരുപയോഗം ചെയ്തത്.

പല പെണ്‍കുട്ടികളും ആദ്യം തന്നെ ഞെട്ടുന്നത് വീഡിയോയില്‍ ദൃശ്യമാകുന്നുണ്ട്. എന്നാല്‍ ചിലര്‍ ഇയാളുടെ മാജിക്കിന് നിന്ന് കൊടുക്കുന്നുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: A bogus magician has been accused of molesting women after he posted a video of himself performing a magic trick on multiple women's breasts. The man posted the video on June 14 showing him placing a coin on women's breasts and claiming he could make it go under their bras.