Follow KVARTHA on Google news Follow Us!
ad

വിദേശ യാത്ര കഴിഞ്ഞ് വീട്ടിലെത്തിയ ഭർത്താവ് ഭാര്യയുടെ പേരിലുള്ള വിമാന ടിക്കറ്റ് കണ്ടെത്തി; സംശയം തോന്നിയ യുവാവും ബന്ധുക്കളും യുവതിയെ പിന്തുടർന്നപ്പോൾ നേരിൽ കണ്ടത് ഞെട്ടിപ്പിക്കുന്ന സത്യം, പരാതിയുമായി ഭർത്താവ്

വിദേശ യാത്ര കഴിഞ്ഞ് വീട്ടിലെത്തിയ ഭർത്താവ് ഭാര്യയുടെ പേരിലുള്ള വിമാന ടിക്കറ്റ് കണ്ടെത്തി A magistrate court in Kurla has issued summons to employees of a top suburban hotel for allegedly
കുർള: (www.kvartha.com 22.06.2017) വിദേശ യാത്ര കഴിഞ്ഞ് വീട്ടിലെത്തിയ ഭർത്താവ് ഭാര്യയുടെ പേരിലുള്ള വിമാന ടിക്കറ്റ് കണ്ടെത്തി. സംശയം തോന്നിയ ഭർത്താവ് ബന്ധുക്കളുമായി യുവതിയെ പിന്തുടർന്നതോടെ ഭാര്യയുടെ അവിഹിതബന്ധം കണ്ടുപിടിച്ചു. തുടർന്ന് ഭാര്യക്കും അവിഹിത ബന്ധത്തിന് സൗകര്യമൊരുക്കി കൊടുത്ത ഹോട്ടലിനുമെതിരെ യുവാവ് പരാതി നൽകി.

കുർള സ്വദേശിയും നാവിക ഉദ്യോഗസ്ഥനുമായ 31 കാരനാണ് 28 കാരിക്കും അവിഹിത ബന്ധത്തിന് കൂട്ട് നിന്നെന്ന് ആരോപിച്ച് ഹോട്ടലിനുമെതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഹോട്ടൽ ഉടമസ്ഥർക്കെതിരെ കോടതി സമൻസ് അയച്ചു.

2016 ഡിസംബർ 31 നാണ് യുവാവ് പോലീസിൽ പരാതി നൽകിയത്. വിദേശ യാത്ര കഴിഞ്ഞെത്തിയ യുവാവ് ഭാര്യയുടെ പേരിലുള്ള വിമാന ടിക്കറ്റ് കണ്ടെത്തിയതാണ് സംശയത്തിന് ഇടയാക്കിയത്. തുടർന്ന് യുവാവ് നടത്തിയ പരിശോധനയിൽ യുവതിക്ക് ജോലി ചെയ്യുന്ന ബാങ്കിലെ മേലുദ്യോഗസ്ഥനുമായി അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

കുർളയിലെ ഹോട്ടൽ കോഹിനൂർ എലൈറ്റിൽ യുവതിയെ പിന്തുടർന്ന ഭർത്താവും വീട്ടുകാരും ബാങ്കുദ്യോഗസ്ഥന്റെ കാർ കണ്ടെത്തിയതോടെയാണ് യുവാവ് പോലീസിൽ പരാതി നൽകിയത്. പോലീസ് സ്റ്റേഷൻ കൂടാതെ നഗരത്തിലെ മൂന്ന് കോടതിയിലും ഇയാൾ പരാതി നൽകി. അവിഹിതം, മോഷണം എന്നിവ ആരോപിച്ചായിരുന്നു പരാതി.


കേസ് പരിഗണിച്ച കോടതി  ആരോപണം ശരിയാണെന്ന് കണ്ടെത്തി. പോലീസ് നടത്തിയ പരിശോധനയിൽ ഹോട്ടൽ ജീവനക്കാർ യുവതിയുടെയും കാമുകന്റെയും പേര് വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്ന് ബോധ്യമായി. കൂടാതെ ഇരുവരുടെയും ഐ ഡി കാർഡും ഹോട്ടൽ ജീവനക്കാർ വാങ്ങിയില്ലായിരുന്നു.

പോലീസിൽ നിന്നും ഈ വിവരങ്ങൾ ശേഖരിച്ച കോടതി ഹോട്ടലുകാർക്കെതിരെ സമൻസയക്കുകയായിരുന്നു. ജസ്റ്റിസ് കെ കെ ഷാ ആണ് ഉത്തരവിട്ടത്. അതേസമയം മോഷണ കുറ്റം തെളിയിക്കാൻ യുവാവിന് കഴിഞ്ഞില്ല.

മറ്റൊരുത്തന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് അഞ്ച് വർഷം വരെ തടവോ പിഴയോ രണ്ടുമോ ലഭിക്കാവുന്ന ശിക്ഷയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: A magistrate court in Kurla has issued summons to employees of a top suburban hotel for allegedly aiding an “adulterous” couple and withholding information from the woman’s husband. The complainant, a 31-year-old first officer in the merchant navy