Follow KVARTHA on Google news Follow Us!
ad

പശുവിന്റെ പേരില്‍ നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല; മനുഷ്യരെ കൊന്നിട്ടല്ല പശുവിനെ സംരക്ഷിക്കേണ്ടതെന്നും പ്രധാനമന്ത്രി

പശുവിന്റെ പേരില്‍ നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര Ahmedabad, News, Politics, Train, Criticism, National,
അഹമ്മദാബാദ്: (www.kvartha.com 29.06.2017) പശുവിന്റെ പേരില്‍ നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പെരുന്നാളിന് ഒരു ദിവസം മുമ്പ് ബീഫ് കയ്യില്‍ വെച്ചു എന്നാരോപിച്ച് ഫരീദാബാദിലെ പതിനഞ്ചുകാരനായ ജുനൈദിനെ ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞ് കൊന്ന സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യരെ കൊന്നിട്ടല്ല പശുവിനെ സംരക്ഷിക്കേണ്ടതെന്ന് പറഞ്ഞ മോഡി അക്രമങ്ങള്‍ നടക്കുന്നത് കര്‍ശനമായി തടഞ്ഞ മഹാത്മാ ഗാന്ധിയുടെ നാടാണിതെന്നും വ്യക്തമാക്കി. എന്നാല്‍ എന്തുകൊണ്ടാണ് ആളുകള്‍ ഇതൊക്കെ മറന്നു പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അക്രമരാഹിത്യമാണ് ഇന്ത്യയുടെ നയമെന്നും പ്രധാനമന്ത്രി അറിയിച്ചു.

Killing People In The Name Of 'Gau Bhakti' Not Acceptable, Says Narendra Modi, Ahmedabad, News, Politics, Train, Criticism, National.

സബര്‍മതി ആശ്രമത്തിന്റെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കാനും ഇവിടത്തെ വിവിധ പദ്ധതികള്‍ ഉദ് ഘാടനം ചെയ്യാനും രണ്ടുദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു പ്രധാനമന്ത്രി.

Also Read:
ശക്തമായ കാറ്റില്‍ സ്‌കൂള്‍ പരിസരത്തെ കൂറ്റന്‍മാവ് ഒടിഞ്ഞു വീണു; കുട്ടികള്‍ ക്ലാസിലായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Killing People In The Name Of 'Gau Bhakti' Not Acceptable, Says Narendra Modi, Ahmedabad, News, Politics, Train, Criticism, National.