Follow KVARTHA on Google news Follow Us!
ad

ജനകീയ സമരങ്ങളില്‍ തീവ്രവാദം ആരോപിച്ചുള്ള മുതലെടുപ്പ് വിലപ്പോവില്ലെന്ന് കെ കെ രമ

ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ കണ്ടെത്തിയKozhikode, News, Office, Strikers, Kerala, Politics,
കോഴിക്കോട്: (www.kvartha.com 22.06.2017) ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ കണ്ടെത്തിയ പുതിയ രീതിയാണ് തീവ്രവാദ ആരോപണമെന്ന് ആര്‍ എം പി ഐ സംസ്ഥാന സെക്രട്ടേറിയേറ്റംഗം കെ കെ രമ പറഞ്ഞു. വൈപ്പിനിലെ എല്‍ പി ജി വിരുദ്ധ സമരത്തിന് പിന്നില്‍ തീവ്രവാദ ശക്തികളാണെന്ന ഔദ്യോഗിക കേന്ദ്രങ്ങളുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍.

സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നവരെ ക്രൂരമായി അടിച്ചമര്‍ത്തുന്ന രീതിയാണ് ഇടതു സര്‍ക്കാറും ചെയ്യുന്നത്. ഡി ജി പി ഓഫീസിന് മുന്നില്‍ സമരം ചെയ്തപ്പോള്‍ വിഷ് ണുവിന്റെ അമ്മ മഹിജയെയും ഇതേ രീതിയിലാണ് നേരിട്ടത്.

K K Rema respond against terrorist allegation on public protesters, Kozhikode, News, Office, Strikers, Kerala, Politics

മഹിജയുടെ സമരത്തിന് പിന്നിലും ബാഹ്യശക്തികളുടെ ഇടപെടലുണ്ടെന്നായിരുന്നു അന്ന് സര്‍ക്കാരും പോലീസും പറഞ്ഞത്. ഇപ്പോള്‍ പുതുവൈപ്പിന്റെ ജനകീയ സമരത്തെ അടിച്ചമര്‍ത്താനും സര്‍ക്കാര്‍ അതേ നിലപാട് ആവര്‍ത്തിക്കുകയാണെന്നും അവര്‍ പറഞ്ഞു.

Also Read:

റിയാസ് മൗലവി വധം: പോലീസ് കുറ്റപത്രം തൃപ്തികരമല്ല; ജില്ലാ ജനകീയ നീതി വേദി മേല്‍കോടതിയെ സമീപിക്കും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: K K Rema respond against terrorist allegation on public protesters, Kozhikode, News, Office, Strikers, Kerala, Politics.