Follow KVARTHA on Google news Follow Us!
ad

30 ഉപഗ്രഹങ്ങളുമായി ഐ എസ് ആർ ഒയുടെ കാര്‍ട്ടോസാറ്റ്-2 സീരീസ് ബഹിരാകാശ കുതിപ്പിന് ഒരുങ്ങുന്നു

2016 സെപ്റ്റംബറിൽ ഐ എസ് ആർ ഓയുടെ പി എസ് എല്‍ വി സി 34 ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചത് ഇന്ത്യയുടെ അഭിമാന നേട്ടങ്ങളിൽ ഒന്നായിരുന്നു. 37 വിക്ഷേപണങ്ങളിലായി 121 ഉപഗ്രഹങ്ങൾ പി.എസ്.എൽ.വി. ഭ്രമണപഥത്തിലെത്തിച്ചു. ഇതിൽ 42 ഇന്ത്യൻ ഉപഗ്രഹങ്ങളും 21 രാജ്യങ്ങളിൽനിന്നായി 79 വിദേശ ഉപഗ്രഹങ്ങളുമുണ്ടായിരുന്നു. National, ISRO, Satelite, Tamilnadu, Launch, Foreign, Passenger, Air Space, News, Winner
തിരുവനന്തപുരം: (www.kvartha.com 22.06.2017) 2016 സെപ്റ്റംബറിൽ ഐ എസ് ആർ ഒയുടെ പി എസ് എല്‍ വി സി-34 ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചത് ഇന്ത്യയുടെ അഭിമാന നേട്ടങ്ങളിൽ ഒന്നായിരുന്നു. 37 വിക്ഷേപണങ്ങളിലായി 121 ഉപഗ്രഹങ്ങൾ പി എസ് എൽ വി ഭ്രമണപഥത്തിലെത്തിച്ചു. ഇതിൽ 42 ഇന്ത്യൻ ഉപഗ്രഹങ്ങളും 21 രാജ്യങ്ങളിൽനിന്നായി 79 വിദേശ ഉപഗ്രഹങ്ങളുമുണ്ടായിരുന്നു.

വിദേശരാജ്യങ്ങളുടെയുള്‍പ്പെടെ 30  ഉപഗ്രഹങ്ങളുമായി ഐ എസ് ആര്‍ ഒ വീണ്ടും ബഹിരാകാശകുതിപ്പിന് ഒരുങ്ങുന്നു. പി എസ് എല്‍ വി -38 വിക്ഷേപണ വാഹനത്തില്‍ 712 കിലോ ഭാരം വരുന്ന കാര്‍ട്ടോസാറ്റ്-2 സീരീസ് ഉപഗ്രഹത്തിനൊപ്പമാണ് 30 ചെറു ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിയ്ക്കുന്നത്. വെള്ളിയാഴ്ച ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം.

National, ISRO, Satelite, Tamilnadu, Launch, Foreign, Passenger, Air Space, News, Winner

ബ്രിട്ടന്‍, ആസ്ട്രിയ, ചിലി, ചെക്ക്, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, ലാത്വിയ, ലിത്വാനിയ, സ്ളോവാക്യ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള 14 രാജ്യങ്ങളുടെ 29 ഉപഗ്രഹങ്ങളാണ് ഐ എസ് ആര്‍ ഒ ഭ്രമണപഥത്തിലെത്തിയ്ക്കുക. ഇന്ത്യയില്‍ നിന്ന് നൂറുല്‍ ഇസ്ലാം യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ ഉണ്ടാക്കിയ ന്യൂസാറ്റും കൂട്ടത്തിലുണ്ട്. ദുരന്തനിവാരണം, കൃഷി എന്നീ മേഖലകളില്‍ ഈ ഉപഗ്രഹത്തിന്റെ സേവനം ലഭ്യമാകും.

Summary: The Indian Space Research Organisation (ISRO) is all set to launch Cartosat-2 series satellite, along with 30 co-passenger satellites in Andhra Pradesh’s Sriharikota.

Keywords: National, ISRO, Satelite, Tamilnadu, Launch, Foreign, Passenger, Air Space, News, Winner