Follow KVARTHA on Google news Follow Us!
ad

ഓടിക്കൊണ്ടിരുന്ന കാറില്‍ വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു; നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് അധ്യാപകന്‍ മരിച്ചു, അപകടത്തിന്റെ വീഡിയോ പുറത്ത്

കാറിൽ വെച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ട് കൊണ്ടിരിക്കെ അപകടത്തിൽ പെട്ട് അധ്യാപകൻ മരിച്ചു Ex-pat English teacher John Malone, 39, had been travelling in the speeding black Suzuki when it lost control and hit a concrete post on Wednesday
ചിയാങ് റായ് (തായ്ലാന്‍ഡ് ): (www.kvartha.com 23.06.2017) കാറില്‍ വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് കൊണ്ടിരിക്കെ അപകടത്തില്‍ പെട്ട് അധ്യാപകന്‍ മരിച്ചു. അയര്‍ലാന്‍ഡ് സ്വദേശിയും അധ്യാപകനുമായ ജോണ്‍ മെലോണ്‍ (39)ആണ് മരിച്ചത്. ഡ്രൈവര്‍ക്കും രണ്ട് തായ്ലന്‍ഡ് പെണ്‍കുട്ടികള്‍ക്കും പരിക്കേറ്റു. ഇതില്‍ ഡ്രൈവറുടെയും മുന്‍ സീറ്റ് യാത്രക്കാരിയുടെയും നില ഗുരുതരമാണ്. ബുധനാഴ്ച രാവിലെ ചിയാങ് റായ് റോഡിലാണ് സംഭവം.


കാര്‍ രണ്ട് മൂന്ന് പ്രാവശ്യം മറിയുന്നത് വീഡിയോയില്‍ വ്യക്തമാണ്. സമീപത്തെ സി സി ടി വിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ കണ്ട് കിട്ടിയത്. പോലീസുകാരാണ് അപകടത്തില്‍ പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ജോണ്‍ അപകടം സമയം കാറില്‍ നിന്നും തെറിച്ച് റോഡിലേക്ക് വീണു. ഇയാള്‍ അര്‍ധ നഗ്‌നനായിരുന്നു. കാര്‍ പരിശോധിച്ച പോലീസ് പിന്‍സീറ്റില്‍ നിന്നും നഗ്‌നയായ പെണ്‍കുട്ടിയെ കണ്ടെത്തി. ഇതില്‍ നിന്നുമാണ് ഇരുവരും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് കൊണ്ടിരിക്കുകയായിരുന്നുവെന്ന് പോലീസിന് ബോധ്യമായത്.

ജോണ്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. വര്‍ഷങ്ങളായി ചിയാങ് റായ് ലേര്‍ണിംഗ് സ്ഥാപനത്തിലെ അധ്യാപകനാണ് ജോണ്‍.

Summary: Ex-pat English teacher John Malone, 39, had been travelling in the speeding black Suzuki when it lost control and hit a concrete post on Wednesday morning at 1am.Horrific CCTV shows the car spinning several times as sparks fly and glass smashes before it comes to a stop further down the road in Chiang Rai, Thailand