Follow KVARTHA on Google news Follow Us!
ad

തമിഴ് നാട്ടുകാരനായ 18 കാരൻ കണ്ടു പിടിച്ച ലോകത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം നാസ വിക്ഷേപിച്ചു

തമിഴ് നാട്ടുകാരൻ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം നാസ വിക്ഷേപിച്ചു India, on Thursday, created history after NASA launched the world’s lightest satellite, built by 18-year old Tamil Nadu student Rifath Sharook
ചെന്നൈ: (www.kvartha.com 23.06.2017) തമിഴ് നാട്ടുകാരൻ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം നാസ വിക്ഷേപിച്ചു. തമിഴ്നാട് സ്വദേശിയായ റിഫാത്ത് ഷാരൂഖ് (18) എന്ന വിദ്യാർത്ഥിയാണ് 64 ഗ്രാം ഭാരമുള്ള ലോകത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം കണ്ടു പിടിച്ചത്. നാസ ആദ്യമായാണ് ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ പരീക്ഷണം ഏറ്റെടുത്ത് വിക്ഷേപിക്കുന്നത്. എ എൻ ഐ റിപ്പോർട്ടിൽ പറയുന്നു.

റിഫാത്തിന്‍റെ ഉപഗ്രഹം നാസയും ഐ ഡൂഡിള്‍ ലേണിംഗും ചേര്‍ന്നു നടത്തിയ ക്യൂബ്സ് ഇന്‍ സ്പേസ് എന്ന മത്സരത്തില്‍നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. റിഫാത്ത് വികസിപ്പിച്ചെടുത്തത് 3.8 സെന്‍റിമീറ്റര്‍ വലുപ്പമുള്ള ക്യൂബിനുള്ളില്‍ ഒതുങ്ങുന്ന 64 ഗ്രാം ഭാരമുള്ള ഉപഗ്രഹമാണ്.

അന്തരിച്ച മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ എ പി ജെ അബ്ദുൽ കലാമിന്‍റെ ഓര്‍മ്മയ്ക്കായി 'കലാംസാറ്റ്' എന്നാണ് ഉപഗ്രഹത്തിനു പേര് നൽകിയിരിക്കുന്നത്. ത്രീഡി പ്രിന്‍റഡ് കാര്‍ബണ്‍ ഫൈബറിന്‍റെ പ്രവര്‍ത്തനം ബോധ്യപ്പെടുത്തുകയാണ് ഉപഗ്രഹത്തിന്‍റെ പ്രധാന ലക്ഷ്യം.

India, on Thursday, created history after NASA launched the world’s lightest satellite, built by 18-year old Tamil Nadu student Rifath Sharook and his team. Named as Kalamsat, after former President APJ Abdul Kalam, the tiny satellite weighs around 64 grams. According to news agency

സ്‌പേസ് കിഡ്സ് ഇന്ത്യയുടെ സി ഇ ഒ ശ്രിമതി കേശന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥി കണ്ട് പിടുത്തം നടത്തിയത്. വിക്ഷേപിച്ച് 125 മിനിട്ടുകൾക്ക് ശേഷം റോക്കറ്റിൽ നിന്നും സാറ്റലൈറ്റ്  വേർപെട്ടതായി കേശൻ പറഞ്ഞു. വേർപെട്ട സാറ്റലൈറ്റ് കണ്ടു പിടിച്ച ശേഷം ഡാറ്റ വീണ്ടെടുക്കാൻ നാസ സാറ്റലൈറ്റ് തിരിച്ചയക്കുമെന്നും അവർ വ്യക്തമാക്കി. തന്റെ ടീം ഇല്ലായിരുന്നെങ്കിൽ ഒരിക്കലും ഇത് സാധ്യമാകില്ലായിരുന്നുവെന്ന് ഷാരൂഖ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: India, on Thursday, created history after NASA launched the world’s lightest satellite, built by 18-year old Tamil Nadu student Rifath Sharook and his team. Named as Kalamsat, after former President APJ Abdul Kalam, the tiny satellite weighs around 64 grams. According to news agency.