Follow KVARTHA on Google news Follow Us!
ad

ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്ക് ചാകര; ജി എസ് ടി പ്രാബല്യത്തില്‍ വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഓണ്‍ലൈനില്‍ ഓഫറുകളുടെ പെരുമഴ

രാജ്യത്ത് ജിഎസ്ടി പ്രാബല്യത്തില്‍ വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഓണ്‍ലൈനില്‍ ഓഫറുകളുടെ പെരുമഴ. വന്‍ New Delhi, News, National, Online, GST, India, Tax&Savings, GST effect: Upto 50% discount in online
ന്യൂഡല്‍ഹി: (www.kvartha.com 29.06.2017) രാജ്യത്ത് ജിഎസ്ടി പ്രാബല്യത്തില്‍ വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഓണ്‍ലൈനില്‍ ഓഫറുകളുടെ പെരുമഴ. വന്‍ ഡിസ്‌കൗണ്ടുകളാണ് റീട്ടെയില്‍ വില്‍പ്പനക്കാര്‍ നല്‍കുന്നത്. ആമസോണ്‍, ഫഌപ്കാര്‍ട്ട് തുടങ്ങി ബിഗ് ബസാര്‍ വരെ വന്‍ ഓഫറുകളൊരുക്കിയാണ് ജിഎസ്ടി ഭയം മാറ്റുന്നത്.

ജൂലൈ ഒന്നിനാണ് രാജ്യത്ത് ജ എസ് ടി നിലവില്‍ വരുന്നത്. അതിന് മുമ്പായി സ്റ്റോക്ക് വിറ്റഴിക്കാനുള്ള തത്രപ്പാടിലാണ് റീട്ടെയില്‍ ഷോപ്പുകള്‍. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ബിഗ് ബസാര്‍ ജൂണ്‍ 30 ന് അര്‍ദ്ധരാത്രി വരെ 22 ശതമാനം ഡിസ്‌കൗണ്ടിലാണ് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നത്.

New Delhi, News, National, Online, GST, India, Tax&Savings,  GST effect: Upto 50% discount in online

ഇ-കൊമേഴ്‌സ് റീട്ടെയില്‍ വില്‍പ്പനക്കാരായ ഫഌപ്കാര്‍ട്ടും ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രീ ജിഎസ്ടി വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. ഫളിപ്്കാര്‍ട്ടിന്റെ മുഖ്യ എതിരാളിയായ ആമസോണ്‍ 40-45 ശതമാനം ഡിസ്‌കൗണ്ടിലാണ് സാധനങ്ങള്‍ വിറ്റഴിക്കുന്നത്. ആമസോണും ഡിസ്‌കൗണ്ടില്‍ ഒട്ടും പിറകിലല്ല. ഇലക്‌ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്കും ഹോം അപ്ലയന്‍സിനുമാണ് ആമസോണില്‍ വന്‍ വിലക്കുറവുള്ളത്.

മൊബൈല്‍ വാലറ്റ് കമ്പനിയായ പേടിഎം അടുത്തിടെ ആരംഭിച്ച പേടിഎം മാള്‍ എന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റിലും മൂന്നിരട്ടി വില്‍പ്പനയാണ് പ്രീ ജിഎസ്ടി സെയിലിനിടെ നടന്നത്.

Keywords: New Delhi, News, National, Online, GST, India, Tax&Savings,  GST effect: Upto 50% discount in online