Follow KVARTHA on Google news Follow Us!
ad

കാത്തിരിക്കാന്‍ സമയമില്ല, ഇനി ഒരു ദിവസം മാത്രമേ ശേഷിക്കുന്നുള്ളു ആധാര്‍ പാനുമായി ബന്ധിപ്പിക്കാന്‍

ആധാര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ ഇനി ശേഷിക്കുന്നത് ഒരു ദിവസം മാത്രം. ജൂലൈ ഒNew Delhi, News, Economic Crisis, Supreme Court of India, National,
ന്യൂഡല്‍ഹി: (www.kvartha.com 29.06.2017) ആധാര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ ഇനി ശേഷിക്കുന്നത് ഒരു ദിവസം മാത്രം. ജൂലൈ ഒന്നിന് മുമ്പ് ആധാര്‍ കാര്‍ഡ് പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കണം എന്നത് കര്‍ശനമാക്കി. ഈ സമയപരിധി നീട്ടി നല്‍കണമെന്ന് കേരള സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ അതിന് അനുകൂലമായ തീരുമാനങ്ങള്‍ ഒന്നും എത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ആളുകള്‍ക്ക് ഇടയില്‍ ഏറെ ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

ഇതിനിടെ, ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി ആദായ നികുതി നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതിയും വരുത്തി. സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കാനും ഒന്നിലധികം പാന്‍കാര്‍ഡുകള്‍ എടുക്കുന്നത് തടയാനും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് സഹായിക്കുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ.


ജൂലൈ ഒന്നിന് മുമ്പ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ റദ്ദാക്കാനാണ് സര്‍ക്കാറിന്റെ പദ്ധതി. നേരത്തെ ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതില്‍ ഇളവ് അനുവദിച്ചിരുന്നു. ആധാര്‍കാര്‍ഡ് നിലവിലുള്ള എല്ലാവരും പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നും സുപ്രീംകോടതിയുടെ ഉത്തരവുണ്ടായിരുന്നു.

Also Read:
എറണാകുളത്തുനിന്ന് മോഷ്ടിച്ചുകടത്തിയ കാര്‍ അപകടത്തില്‍പെട്ടു; പ്രതി മുങ്ങി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: From July 1, PAN must be linked to Aadhaar, New Delhi, News, Economic Crisis, Supreme Court of India, National.